Posts Slider
OTT Release
MOVIE REVIEWS
കളക്ഷനില്‍ ചരിത്ര നേട്ടത്തിലേക്ക് ശിവകാര്‍ത്തികേയന്റെ അമരൻ, ഇത് ഞെട്ടിക്കുന്ന തുക
തമിഴകത്തിന്റെ ശിവകാര്ത്തികേയൻ നായകനായി വന്ന ചിത്രമാണ് അമരൻ. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 150 കോടിയലിധകം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രമുള്ള കളക്ഷന്റെ കണക്കുകളും ചിത്രത്തിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം 100 കോടിയിലേക്ക് കളക്ഷൻ എത്തുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഇന്ത്യയില്‍ അമരൻ 94 കോടിയലധികം കളക്ഷൻ നേടിയിട്ടുണ്ട്. വെറും ആറ് കോടി നേടിയാല്‍ ചിത്രം ആ നിര്‍ണായകമായ നേട്ടത്തില്‍ എത്തും.
READ: ‘എസെക്കിയേല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി…
മേജര്‍ മുകുന്ദ് വരദരാജായിട്ടാണ് ശിവകാര്ത്തികേയൻ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. രാജ്കുമാര് പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്പോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലായിരുന്നു തമിഴ് താരം ശിവകാര്ത്തികേയൻ. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറഞ്ഞിരുന്ന ശിവകാര്ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു.
READ: ബജറ്റ് 400 കോടി ! അല്ലു-ഫഹദ് പോരാട്ടത്തിന് ഇനി 30 നാൾ
യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്മിക്കാര് അഭിനന്ദിച്ചു എന്നും പറഞ്ഞിരുന്നു ശിവകാര്ത്തികേയൻ.നിലവില്‍ തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമായ ശിവകാര്‍ത്തികേയന്റെ അച്ഛൻ പൊലീസ് ഓഫീസറാണ്. സംവിധാനം രാജ്കുമാര് പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ശിവകാര്ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്. കശ്മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്
TOP LISTING
ഗ്രാമീണ നന്മയുടെ കുടുംബ കഥ പറയുന്ന “തിരുത്ത്” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.മാർച്ച് 21 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നു.
https://youtu.be/spX05BytxS0?si=2RomN0Jj2DyZR_xH
ഗ്രാമീണ നന്മയുടെ കുടുംബ കഥ പറയുന്ന “തിരുത്ത്” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.മാർച്ച് 21 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നു. കഥ,തിരക്കഥ, സംഭാഷണം നിർവഹിച്ച് ജോഷി വള്ളിത്തല സംവിധാനം ചെയ്ത ചിത്രമാണിത്. എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീരേഖ അനിൽ തിരുത്ത് എന്ന ചിത്രം നിർമ്മിക്കുന്നു.

കണ്ണൂർ ജില്ലയുടെ മലയോര കുടിയേറ്റമേഖലയായ ഇരിട്ടി – പടിയൂർ ഗ്രാമത്തിലെ നാട്ടുകാർക്കൊപ്പം, പ്രദേശത്തെ പള്ളി വികാരി ഫാദർ എയ്ഷൽ ആനക്കല്ലിൽ , എംപി അഡ്വക്കേറ്റ് പി.സന്തോഷ് കുമാർ എന്നിവർ അഭിനയിച്ചിരിക്കുന്നു. ഈ ഗ്രാമത്തിലെ ഡോക്ടർ, ഐ ടി പ്രഫഷണൽ കൂടിയായ നിർമ്മാതാവ്,റെയിൽവേ, പോലീസ്, നഴ്സ്, സെയിൽസ്,കർഷക തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സാധാരണ ക്കാരായവർ,വീട്ടമ്മമാർ, വിദ്യാർത്ഥികൾ ഉൾപ്പെടെ ഒരു നാട് മൊത്തം നാടിന്റെ നന്മയുള്ള കലാമൂല്യമുള്ള സിനിമക്ക് വേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിച്ചിരിക്കുന്നു. ജോഷി വെള്ളിത്തല,അലൻസാജ്,നിമിഷറോയ്സ് വെള്ളപ്പള്ളിയിൽ,ഹൃദ്യ സന്തോഷ്, നിരാമയ്,പ്രശാന്ത് പടിയൂർ,യദുകൃഷ്ണ,സഗൽ എം ജോളി, ശ്രീരേഖ അനിൽ,രാജൻ ചിറമ്മൽ,മുകുന്ദൻ പി വി എന്നിവരും അഭിനയിക്കുന്നു.
Read: “പതിയെ നീ വരികേ…” “സാത്താനിലെ” ആദ്യ ഗാനം റിലീസ് ചെയ്തു; ചിത്രം ഉടൻ റിലീസിന്…
നിഷ്ക്കളങ്കവും ശാന്തവുമായ, വന്യമൃഗശല്യം ഉള്ള,ഗ്രാമത്തിലേക്ക് താമസം മാറി വരുന്ന ഒരു കുടുംബം. അവിചാരിതമായി അവരുടെ ജീവിതത്തിൽ അവർ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു വലിയ പ്രതിസന്ധി,ആ ഗ്രാമത്തിന്റെ ആകെ വിപത്തായി മാറുന്നതും നാടാകെ അതിനെതിരെ പൊരുതുന്നതും ഗ്രാമത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കുന്നതുമാണ് കഥാസാരം. ക്യാമറ മനു ബെന്നി. എഡിറ്റിംഗ്,ബിജിഎം,ടൈറ്റിൽ ഡിസൈനിങ് സുബിൻ മാത്യു. ഗാനരചന സജീവൻ പടിയൂർ, അനിൽ പുനർജനി.

സംഗീതം രാജൻ മാസ്റ്റർ പടിയൂർ,രാധാകൃഷ്ണൻ അകളൂർ. ഗായകർ സുധീപ് കുമാർ, രാജൻ മാസ്റ്റർ പടിയൂർ. ഓർക്കസ്ട്ര സുശാന്ത് പുറവയൽ, മുരളി അപ്പാടത്ത്. ആക്ഷൻസ് ജോഷി വള്ളിത്തല. മേക്കപ്പ് അഭിലാഷ് പണിക്കർ കോട്ടൂർ,രാജിലാൽ. സ്റ്റുഡിയോ &പോസ്റ്റർ ഡിസൈൻസ് ആർട്ട് ലൈൻ ക്രിയേഷൻസ്, ഇരിട്ടി.അസോസിയേറ്റ് ക്യാമറ അജോഷ് ജോണി. അസോസിയേറ്റ് ഡയറക്ടർ നിരാമയി. ചിത്രം 72 ഫിലിം കമ്പനി മാർച്ച് 21 തിയേറ്ററിൽ എത്തിക്കുന്നു.പി ആർ ഒ എം കെ ഷെജിൻ.
TRAILERS
INTERVIEWS
‘ശരീരവും ശബ്ദവുമെല്ലാം തന്റെ ടൂൾ മാത്രമാണ്’; ഇന്റിമേറ്റ് രംഗത്തെ കുറിച്ച് ദർശന രാജേന്ദ്രൻ
വൈറസ്, സീ യു സൂൺ, ആണും പെണ്ണും, ഹൃദയം, ഡിയർ ഫ്രണ്ട്, ജയ ജയ ജയ ജയ ഹേ, തുറമുഖം, പുരുഷപ്രേതം തുടങ്ങീ മലയാളത്തിലെയും അന്യ ഭാഷകളിലും കലാമൂല്യമുള്ള മികച്ച സിനിമകളുടെ ഭാഗമാണ് ഇന്ന് ദർശന രാജേന്ദ്രൻ. റോഷൻ മാത്യൂസിനൊപ്പം പ്രധാന…
മഞ്ഞുമ്മൾ ബോയ്സ് 250 കോടി നേടി;വീട്ടിൽ കടം ചോദിക്കാൻ ആൾക്കാര് വരും..ചന്തു സലിം കുമാർ പറയുന്നു….
ചന്തു സലിം കുമാർ, ഇന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. അച്ഛൻ സലിം കുമാറിന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ചന്തുവിന് ആരാധകർ ഏറെയാണ്. മുൻപ് പല സിനിമകളിലും ചന്തു അഭിനയിച്ചിട്ടുണ്ടെങ്കിലും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെയാണ് നടൻ ഏറെ…
‘വളരെ ചുരുങ്ങിയ സമയമേ ഉണ്ടായിരുന്നുള്ളു എങ്കിലും അണ്ണൻ ഞെട്ടിച്ചു’; റോളക്സിനെ കുറിച്ച് ദില്ലി
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട കഥാപാത്രമായിരുന്നു സൂര്യ അവതരിപ്പിച്ച ‘റോളക്സ്’. ലോകേഷ് കനകരാജിന്റെ നാലാമത്തെ സിനിമയായ ‘വിക്രം’ എന്ന ചിത്രത്തിലായിരുന്നു തെന്നിന്ത്യൻ സിനിമ ലോകം ഏറ്റവും കൂടുതൽ ആഘോഷിച്ച റോളക്സ് കഥാപാത്രം.കാർത്തി നായകനായ തന്റെ മുൻ ചിത്രം ‘കൈതി’യിലെ…
“നമ്മളെ പോലുള്ള കുറച്ച് നടന്മാരെ വച്ചാണ് പുള്ളി പോപ്പുലാരിറ്റി ഉണ്ടാക്കിയത്”- അസീസ് നെടുമങ്ങാടിനെതിരെ അശോകന്
നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാടിനെതിരെ അശോകന്. തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘അമര’ത്തിലെ കഥാപാത്രത്തെ കളിയാക്കി കൊണ്ട് മിമിക്രി ചെയ്യുന്ന ഒരാളാണ് അസീസ് നെടുമങ്ങാട് എന്നാണ് അശോകന് പറയുന്നത്. അത് തന്നെ അസ്വസ്ഥനാക്കാറുണ്ടെന്നും അശോകന് കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍…
‘ദുൽഖറിൻ്റെ പിറന്നാൽ മറന്നുപോയി’ ആളുകൾക്ക് ട്രോൾ ചെയ്യാം.തുറന്നു പറഞ്ഞ് മമ്മൂട്ടി
ദുൽഖർ സൽമാന്റെ കഴിഞ്ഞ പിറന്നാളിന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ വൈറലായിരുന്നു. വീടിന് മുന്നിൽ പച്ച ഷർട്ട് ധരിച്ചുകൊണ്ട് പങ്കുവെച്ച ചിത്രത്തിന് പരിസ്ഥിതി സംരക്ഷണ ദിനാശംസകൾ എന്നായിരുന്നു മമ്മൂട്ടി കൊടുത്ത അടികുറിപ്പ്. https://www.instagram.com/p/CvOnIu4yluD/?igshid=MzRlODBiNWFlZA== ദുൽഖറിന്റെ പിറന്നാളാണെന്ന് അറിയാതെയാണ് ആ ഫോട്ടോ…