Category: Celebrities life

ഉണ്ണി മുകുന്ദന്‍റെ “ഗെറ്റ് സെറ്റ് ബേബി” ആശിര്‍വാദ് സിനിമാസിന്….

പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിന്‌. ആശിര്‍വാദിന്‍റെ അമരക്കാരനായ അന്‍റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെയാണ്‌ ഈ കാര്യം അറിയിച്ചത്. ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ്…

രാമക്കൽമേട്ടിൽ വിനോദസഞ്ചാരികൾക്ക് ക്രൂരമർദ്ദനം: ഛായാഗ്രഹകൻ അബ്ദുൾ ശുക്കുറിനും കുടുംബത്തിനുമുൾപ്പടെ 12 പേർക്ക് പരിക്ക്…

ക്രിസ്മസ് ദിനത്തിൽ നാട് കാണാനെത്തിയ ഛായാഗ്രഹകൻ ഹുസ്സൈൻ അബ്ദുൾ ശുക്കുറിനെയും കുടുംബത്തേയും കുടെ ഉണ്ടായിരുന്നവരെയും ഇടുക്കി രാമക്കൽമേട്ടിലെ ഹോം സ്റ്റേ ഉടമയയുടെ നേതൃത്വത്തിൽ വളഞ്ഞിട്ട് ആക്രമിച്ചു. രാത്രി ഇവർ താമസിക്കുന്ന ഇടത്ത് ആക്രമികൾ ഇരച്ചുകയറി മർദ്ദിക്കുകയായിരുന്നു. കളമശേരി സ്വദേശിയും ചലച്ചിത്ര ഛായാഗ്രാഹകനും…

4 സിനിമകൾ, നേടിയത് 1513 കോടി ! താരരാജക്കന്മാരെയും കടത്തിവെട്ടിയ ‘ക്യൂൻ ഓഫ് ഇന്ത്യൻ സിനിമ’

ബാഡ്മിറ്റൻ കളിക്കാരിയായി തുടക്കം കുറിച്ച് പിന്നീട് മോഡലിങ്ങിലേക്കും അവിടെ നിന്ന് വെള്ളിത്തിരയിലേക്കും എത്തിയ താര സുന്ദരിയാണ് ദീപിക പദുക്കോൺ. 2006ൽ റിലീസ് ചെയ്ത ഓം ശാന്തി ഓം എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ബി ടൗണിൽ ചുവടുവച്ച ദീപികയ്ക്ക് പിന്നീട് തിരിഞ്ഞ്…

സിനിമ സീരിയൽ താരം മേഘനാഥൻ അന്തരിച്ചു.

കോഴിക്കോട്: സിനിമ സീരിയൽ താരം മേഘനാഥൻ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 60 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ നടക്കും.അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായ നടൻ. 1983…

‘ഛോട്ടാമുംബയിൽ അഭിനയിക്കാൻ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാമോയെന്ന് ചോദിച്ചു’; സത്യാവസ്ഥ വെളിപ്പെടുത്തി ശരണ്യയുടെ അമ്മ

ഒരു കാലത്ത് മകൾ സീരിയലിലെ തിരക്കേറിയ അഭിനേതാവായിരുന്നുവെന്ന് തുറന്നുപറഞ്ഞ് അന്തരിച്ച നടി ശരണ്യയുടെ അമ്മ. അഭിനയരംഗത്ത് നിന്ന് മകൾക്ക് യാതൊരു തരത്തിലുളള മോശം അനുഭവങ്ങളും ഉണ്ടായിട്ടില്ലെന്നും ശരണ്യയുടെ അമ്മ പറഞ്ഞു. അഭിനയരംഗത്ത് സജീവമായിരുന്ന സമയത്താണ് ശരണ്യ ക്യാൻസ‌ർ ബാധിതയാകുന്നത്. അസുഖാവസ്ഥയിലിരുന്ന താരം…

തെലുങ്ക് സിനിമകള്‍ക്ക് പ്രതിഫലം വര്‍ദ്ധിപ്പിച്ച് നടൻ ദുല്‍ഖര്‍

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രം ലക്കി ഭാസ്‍കര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. തെലുങ്കില്‍ വീണ്ടും നായകനായ ദുല്‍ഖറിന്റെ ചിത്രം ഭാഷാഭേദമന്യേ ശ്രദ്ധയാകര്‍ഷിക്കുകയാണ്. നടൻ ദുല്‍ഖറിന്റെ താര മൂല്യവും ചിത്രത്തിന്റെ വിജയം ഉയര്‍ത്തുകയാണ്. ദുല്‍ഖര്‍ ഇനി വരാനിരിക്കുന്ന സിനിമകള്‍ക്ക് തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചുവെന്നാണ്…

സെലിബ്രിറ്റി ഫാഷൻ ഡിസൈനർ അനു നോബിയുടെ ‘ടു യു’ ഫാഷൻ പ്രീമിയർ ഷോ നടന്നു.

സെലിബ്രിറ്റി ഫാഷൻ ഡിസൈനർ അനു നോബിയുടെ ‘ടു യു’ ഫാഷൻ പ്രീമിയർ ഷോ നടന്നു.ടു യു ഷോപ്പ് തിരുവനന്തപുരം ലുലു മാളിൽ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരത്തെ ഏറ്റവും പുതിയ ഫാഷൻ ഡെസ്റ്റിനേഷൻ്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കാൻ ഫാഷൻ പ്രേമികളും സാമൂഹിക പ്രവർത്തകരും…

മലയാളത്തിന്റെ പ്രിയ അമ്മ കവിയൂർ പൊന്നമ്മ ഇനി ഓർമ; കവിയൂർ പൊന്നമ്മ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ അഭിനേത്രി കവിയൂർ പൊന്നമ്മ (79) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്‌ ഏതാനും ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ 1945 സെപ്‌തംബർ പത്തിനാണ്‌ ജനനം. നാടകങ്ങളിലൂടെയാണ് സിനിമാരംഗത്തെത്തിയത്‌. 1962 ൽ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം…

‘ബ്രോ ഡാഡി’ സെറ്റിലെ പീഡനം: അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

‘ബ്രോ ഡാഡി’ സിനിമാ സെറ്റില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ സംഗറെഡ്‌ഡി ജില്ലയിലെ കൺടി…

മലയാള സിനിമാ ലോകത്ത് വൻ ലൈംഗിക ചൂഷണം:’ഹേമ കമ്മിറ്റി റിപ്പോർട്ടിൽ’ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോ‍ർട്ട് പറയുന്നു. അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും…

You missed