Posts Slider
OTT Release
MOVIE REVIEWS
കളക്ഷനില്‍ ചരിത്ര നേട്ടത്തിലേക്ക് ശിവകാര്‍ത്തികേയന്റെ അമരൻ, ഇത് ഞെട്ടിക്കുന്ന തുക
തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വന്ന ചിത്രമാണ് അമരൻ. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 150 കോടിയലിധകം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രമുള്ള കളക്ഷന്റെ കണക്കുകളും ചിത്രത്തിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം 100 കോടിയിലേക്ക് കളക്ഷൻ എത്തുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഇന്ത്യയില്‍ അമരൻ 94 കോടിയലധികം കളക്ഷൻ നേടിയിട്ടുണ്ട്. വെറും ആറ് കോടി നേടിയാല്‍ ചിത്രം ആ നിര്‍ണായകമായ നേട്ടത്തില്‍ എത്തും.
READ: ‘എസെക്കിയേല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി…
മേജര്‍ മുകുന്ദ് വരദരാജായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്പോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലായിരുന്നു തമിഴ് താരം ശിവകാര്‍ത്തികേയൻ. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറഞ്ഞിരുന്ന ശിവകാര്‍ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു.
READ: ബജറ്റ് 400 കോടി ! അല്ലു-ഫഹദ് പോരാട്ടത്തിന് ഇനി 30 നാൾ
യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്‍മിക്കാര്‍ അഭിനന്ദിച്ചു എന്നും പറഞ്ഞിരുന്നു ശിവകാര്‍ത്തികേയൻ.നിലവില്‍ തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമായ ശിവകാര്‍ത്തികേയന്റെ അച്ഛൻ പൊലീസ് ഓഫീസറാണ്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്
TOP LISTING
‘ദി മലബാർ ടെയിൽസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി മൂവി
മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി മൂവിയായ ‘ദി മലബാർ ടെയിൽസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.രചനയും സംവിധാനവും അനിൽ കുഞ്ഞപ്പൻ നിർവഹിക്കുന്നു.
ചോക്ക്ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പൻ നിർമ്മിക്കുന്ന ചിത്രമാണിത്. പ്രശസ്തരായ 10 സംവിധായകരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ&പ്രൊഡക്ഷൻ കൺട്രോളർ ഡോക്ടർ പ്രീത അനിൽ. എഡിറ്റിംഗ് &അസോസിയറ്റ് ഡയറക്ടർ അനുപ്രിയ എ കെ. ഒരു കുടുംബത്തിലെ നാലുപേർ സംയുക്തമായി ഒരു സിനിമയ്ക്ക് പിന്നിൽ അണിചേർന്നിരിക്കുകയാണ്.
Read: ഒരു ബൈക്ക് കേന്ദ്ര കഥാപാത്രം ആകുന്ന ‘യമഹ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി….
അച്ഛൻ,അമ്മ,മകൻ,മകൾ ഇവരുടെ കൂട്ടായ്മയാണ് ഈ സിനിമ. പ്രശസ്ത സംവിധായകരായ ഷാജുൺ കര്യാൽ,എം പത്മകുമാർ,ജോമോൻ എന്നിവരുടെ സംവിധാന സഹായിയായി പല ചിത്രങ്ങളിൽ ജോലി ചെയ്ത സംവിധായകനാണ് അനിൽ കുഞ്ഞപ്പൻ. വ്യത്യസ്തമായ ഗൃഹാന്തരീക്ഷത്തിലെ 5 സാധാരണ കുടുംബങ്ങളിലെ ഹൃദയസ്പർശിയായ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.കേരളത്തിന്റെ സമൃദ്ധമായ സാംസ്കാരിക വൈവിധ്യവും സാമൂഹ്യ പ്രശ്നങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്.
അഭിനേതാക്കൾ ശിവരാജ് (എ ആർ എം, ഓസ്ലർ ഫെയിം )അനില് അന്റോ( കുരുക്ക് ഫെയിം )പ്രദീപ് ബാലൻ,ദേവേ ന്ദ്രനാഥ് ശങ്കരനാരായണൻ.അൻവർ സാദിഖ്,വിജയൻ വി നായർ,പ്രണവ് മോഹൻ,പ്രസീത വസു,ലത സതീഷ്,നവ്യ ബൈജു,സുമന, അനുപ്രിയ എ കെ, ആർദ്ര ദേവി തുടങ്ങിയവരാണ്.ഡി ഒ പി: അഷ്റഫ് പാലാഴി,ഗോകുൽ വി ജി, അപ്പു, രാകേഷ് ചെല്ലയ്യ,ഷിമിൽ ആരോ. ഗാനരചന സുമന, നൗഷാദ് ഇബ്രാഹിം,അനുപ്രിയ എ കെ. സംഗീതം ഫിഡൽ അശോക്,അമൽ ഇർഫാൻ. കോസ്റ്റ്യൂമർ അനിൽകുമാർ. മേക്കപ്പ് റഷീദ് അഹമ്മദ്. ആർട്ട് ശിവൻ കല്ലിഗൊട്ട.അഖിൽ കക്കോടി. മിക്സിങ് എൻജിനീയർ ജൂബിൻ എസ് രാജ്. കളർ ഗ്രേഡിങ് ആൻഡ് ഡി ഐ ആർട്ടിസ്റ്റ് പ്രഹ്ലാദ് പുത്തഞ്ചേരി. പി ആർ ഒ എം കെ ഷെജിൻ.
TRAILERS
INTERVIEWS
‘ശരീരവും ശബ്‌ദവുമെല്ലാം തന്റെ ടൂൾ മാത്രമാണ്’; ഇന്റിമേറ്റ് രംഗത്തെ കുറിച്ച് ദർശന രാജേന്ദ്രൻ
വൈറസ്, സീ യു സൂൺ, ആണും പെണ്ണും, ഹൃദയം, ഡിയർ ഫ്രണ്ട്, ജയ ജയ ജയ ജയ ഹേ, തുറമുഖം, പുരുഷപ്രേതം തുടങ്ങീ മലയാളത്തിലെയും അന്യ ഭാഷകളിലും കലാമൂല്യമുള്ള മികച്ച സിനിമകളുടെ ഭാഗമാണ് ഇന്ന് ദർശന രാജേന്ദ്രൻ. റോഷൻ മാത്യൂസിനൊപ്പം പ്രധാന…
മഞ്ഞുമ്മൾ ബോയ്സ് 250 കോടി നേടി;വീട്ടിൽ കടം ചോദിക്കാൻ ആൾക്കാര് വരും..ചന്തു സലിം കുമാർ പറയുന്നു….
ചന്തു സലിം കുമാർ, ഇന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. അച്ഛൻ സലിം കുമാറിന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ചന്തുവിന് ആരാധകർ ഏറെയാണ്. മുൻപ് പല സിനിമകളിലും ചന്തു അഭിനയിച്ചിട്ടുണ്ടെങ്കിലും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെയാണ് നടൻ ഏറെ…
‘വളരെ ചുരുങ്ങിയ സമയമേ ഉണ്ടായിരുന്നുള്ളു എങ്കിലും അണ്ണൻ ഞെട്ടിച്ചു’; റോളക്സിനെ കുറിച്ച് ദില്ലി
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട കഥാപാത്രമായിരുന്നു സൂര്യ അവതരിപ്പിച്ച ‘റോളക്സ്’. ലോകേഷ് കനകരാജിന്റെ നാലാമത്തെ സിനിമയായ ‘വിക്രം’ എന്ന ചിത്രത്തിലായിരുന്നു തെന്നിന്ത്യൻ സിനിമ ലോകം ഏറ്റവും കൂടുതൽ ആഘോഷിച്ച റോളക്സ് കഥാപാത്രം.കാർത്തി നായകനായ തന്റെ മുൻ ചിത്രം ‘കൈതി’യിലെ…
“നമ്മളെ പോലുള്ള കുറച്ച് നടന്‍മാരെ വച്ചാണ് പുള്ളി പോപ്പുലാരിറ്റി ഉണ്ടാക്കിയത്”- അസീസ് നെടുമങ്ങാടിനെതിരെ അശോകന്‍
നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാടിനെതിരെ അശോകന്‍. തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘അമര’ത്തിലെ കഥാപാത്രത്തെ കളിയാക്കി കൊണ്ട് മിമിക്രി ചെയ്യുന്ന ഒരാളാണ് അസീസ് നെടുമങ്ങാട് എന്നാണ് അശോകന്‍ പറയുന്നത്. അത് തന്നെ അസ്വസ്ഥനാക്കാറുണ്ടെന്നും അശോകന്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍…
‘ദുൽഖറിൻ്റെ പിറന്നാൽ മറന്നുപോയി’ ആളുകൾക്ക് ട്രോൾ ചെയ്യാം.തുറന്നു പറഞ്ഞ് മമ്മൂട്ടി
ദുൽഖർ സൽമാന്റെ കഴിഞ്ഞ പിറന്നാളിന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ വൈറലായിരുന്നു. വീടിന് മുന്നിൽ പച്ച ഷർട്ട് ധരിച്ചുകൊണ്ട് പങ്കുവെച്ച ചിത്രത്തിന് പരിസ്ഥിതി സംരക്ഷണ ദിനാശംസകൾ എന്നായിരുന്നു മമ്മൂട്ടി കൊടുത്ത അടികുറിപ്പ്. https://www.instagram.com/p/CvOnIu4yluD/?igshid=MzRlODBiNWFlZA== ദുൽഖറിന്റെ പിറന്നാളാണെന്ന് അറിയാതെയാണ് ആ ഫോട്ടോ…