Breaking
Fri. Aug 1st, 2025

കൂടെ കിടക്കാൻ വിളിച്ച് സംവിധായകർ തുറന്നു പറഞ്ഞ് മഞ്ചരി.

ബോളിവുഡിൽ ഏറെ തിരക്കുള്ള നടിയാണ് മഞ്ചരി ഫഡ്നിസ്. ബോളിവുഡിന് പുറമേ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുള്ള നടിയാണ് മഞ്ചരി. ‘മിസ്റ്റർ ഫ്രോഡ്’ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മഞ്ചരിയുടെ മോളിവുഡ് അരങ്ങേറ്റം. ‘ജാനേ തു യ ജാനേ ന’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് മഞ്ചരി ശ്രദ്ധിക്കപ്പെട്ടത്. ‘രോക്ക് സക്കോ തോ രോക്ക് ലോ’ ആയിരുന്നു ആദ്യ സിനിമ.

മഞ്ചരി
മഞ്ചരി ഫഡ്നിസ്

പിന്നെ ‘ഫാൾട്ടു’ എന്ന ബംഗാളി ചിത്രത്തിലാണ് താരം അഭിനയിച്ചത്. 2008 ൽ പുറത്തിറങ്ങിയ ജാനേ തു യ ജാനേ ന ആണ് നടിക്ക് പ്രേക്ഷക പ്രശംസ നേടികൊടുത്തത്. ഇമ്രാൻഖാനും ജനീലിയെയും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ മഞ്ചരിയും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.സീ 5ന്റെ സ്റ്റേറ്റ് ഓഫ് സീജ് ടെമ്പിൾ അറ്റാക്ക് ആണ് ഒടുവിലിറങ്ങിയ ഹിന്ദി ചിത്രം. പോയ വർഷം ആദൃശ്യ എന്ന മറാത്തി ചിത്രത്തിലും അഭിനയിച്ചിരുന്നു.

Also Read: മിഥുൻ രമേശ് ബെൽസ് പാൾസി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ.

മാസൂം, മിയ ബിവി ഓർ മർഡർ തുടങ്ങിയ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ നിരവധി മ്യൂസിക് ആൽബങ്ങളിലും മഞ്ചരി തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന നാടകത്തിൽ ചന്ദ്രമുഖി എന്ന വേഷം ചെയ്തിരുന്നു. അഭിനയത്തിന് പുറമേ സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമാണ് മഞ്ചരി. എന്നാൽ ഇപ്പോൾ പുതിയൊരു വാർത്ത, താരം വെളിപ്പെടുത്തുകയാണ്.

താൻ നിരവധി തെലുങ്ക് ചിത്രങ്ങൾ വേണ്ടെന്നുവച്ചിട്ടുണ്ടെന്ന കാര്യമാണ് താരം പ്രേക്ഷകരോട് പറയുന്നത്. രണ്ട് തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചതിനുശേഷം എന്നെ തേടി തെലുങ്കിൽ നിന്നും ധാരാളം ഓഫറുകൾ വന്നു. എന്നാൽ കാസ്റ്റിംഗ് കൗച്ച് കാരണം ഞാൻ അതൊക്കെ ഉപേക്ഷിക്കുകയായിരുന്നു.

Also Read: കോടികൾ പ്രതിഫലം വാങ്ങി മഞ്ജു വാര്യർ

കോംപ്രമൈസ് ചെയ്യണമെന്നും സംവിധായകരുടെ കൂടെ കിടക്ക പങ്കിടണം എന്നും ഒക്കെ ആയിരുന്നു അവർ ആവശ്യപ്പെട്ടത്. എന്നാൽ തനിക്ക് അതിന് കഴിയുമായിരുന്നില്ല. അത് മാത്രമല്ല ഇത്തരത്തിലുള്ള ഒരു അപ്പ്രോച്ച് തന്നെ മാനസികമായി ഒത്തിരി വിഭ്രാന്തിയിൽ ആഴ്ത്തിയെന്നും സാധാരണ നിലയിലേക്ക് എത്താൻ സമയം വേണ്ടി വന്നു എന്നും മഞ്ചരി തുറന്നു പറഞ്ഞു.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

നാട്ടുനാട്ടു ഗാനം ആലപിച്ച് ബി ടി എസ് ഗായകൻ ജങ്കുക്ക്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *