Breaking
Thu. Jul 31st, 2025

ധനുഷ്-സംയുക്ത കോംബോ 100 കോടിയും കടന്ന് മുന്നോട്ട്. ഇത് മലയാള സിനിമയെ വേണ്ടാത്ത സംയുക്തയുടെ വിജയമോ?

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ വാത്തി തീയേറ്ററുകൾ ഇളക്കി മറിക്കുകയാണ്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം തമിഴിലും തെലുങ്കിലും ആണ് പുറത്തിറക്കിയിരിക്കുന്നത്. മലയാളി നടിയായ സംയുക്തയാണ് ചിത്രത്തിലെ നായിക. ചിത്രം നൂറുകോടി ക്ലബ്ബിൽ എത്തിയ സന്തോഷത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ഇക്കാര്യം ധനുഷ് ആണ് അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Also Read: ക്രിസ്റ്റഫറും വരയനും ഓ ടീ ടീ യിൽ എത്തി.. കൂടെ ചതുരവും

ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അനീതിക്കും അഴിമതിക്കും എതിരെ പോരാടുന്ന ഒരു അധ്യാപകന്റെ കഥയാണ് വാത്തി പറയുന്നത്. ചിത്രത്തിൽ അധ്യാപകനായി എത്തുന്നത് ധനുഷ് ആണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിലൂടെയുള്ള പ്രശ്നങ്ങളെയാണ് ചിത്രം തുറന്നു കാട്ടുന്നത്. സിത്താര എന്റർടൈമെന്റ്സ് ആണ് വാത്തി നിർമ്മിച്ചത്.

ധനുഷ്

90 കളിലെ കഥയാണ് ചിത്രം പറയുന്നത്. ധനുഷ്നൊപ്പം മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സംയുക്ത, സമുദ്ര കനി, സായി കുമാർ, ആടുകളം നരേൻ, തോട്ടപ്പിള്ളി മധു തുടങ്ങിയവരാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജീ വി പ്രകാശും ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് യുവരാജുമാണ്.

Also Read: ദംഗലിനെ കാറ്റിൽ പറത്തി പഠാൻ. ഇന്ത്യയിൽ മാത്രം 500 കോടി കളക്ഷൻ.

ചിത്രം ഓ ടി ടി റിലീസിന് എത്തുന്നത് നെറ്റ് ഫ്ലെക്സിലൂടെ ആയിരിക്കും എന്നാണ് അറിയപ്പെടുന്നത്. വാത്തിയിലെ ധനുഷിന്റെ അഭിനയ മികവ് കണ്ട് മികച്ച കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ബാലമുരുകൻ എന്നാണ്. നവീൻ നൂലിയാണ് ചിത്രത്തിന്റെ എഡിറ്റർ.

റിലീസിന്റെ ആദ്യ 6 ദിവസം കൊണ്ട് തന്നെ ചിത്രത്തിന് 66 കോടി രൂപയിൽ കൂടുതൽ കളക്ഷൻ ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്നും 23 കോടിയും തെലങ്കാനയിൽ നിന്നും 22 കോടിയും കേരളം കർണാടക കൂടാതെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഏഴ് കോടി രൂപയ്ക്ക് മുകളിലും വിദേശത്തു നിന്ന് 14 കോടി രൂപയ്ക്ക് മുകളിലും കളക്ഷൻ ലഭിച്ചിരുന്നു. ധനുഷിന്റെ കരിയറിലെ ഒരു മികച്ച സിനിമയായി വാത്തി മാറിക്കഴിഞ്ഞു ഫെബ്രുവരി 17നാണ് ചിത്രം തിയേറ്ററുകൾ റിലീസ് ചെയ്തത്.

കുടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *