കാലിക്കറ്റ് വി ഫോർ യു ഫെയിം മഹേഷ് മോഹനൊപ്പം മലയാളത്തിലെ മുൻകാല നടി ചാർമിളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഷാനിഫ് ഐരൂർ സംവിധാനം ചെയ്യുന്ന സിനിമയാണ് അലി അക്ബർ.
ഗജ രാജ മന്ത്രം, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, ധനം, കേളി തുടങ്ങിയ പഴയകാല ഹിറ്റ് ചിത്രങ്ങളിലെ നായിക ചാർമിള നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് അലി അക്ബർ.

ALSO READ: ദംഗലിനെ കാറ്റിൽ പറത്തി പഠാൻ. ഇന്ത്യയിൽ മാത്രം 500 കോടി കളക്ഷൻ.
പത്തു ലക്ഷത്തിൽ അധികം ആളുകൾ യൂട്യൂബിൽ കണ്ട ആൽബം സോങ്ങായ ‘ആദ്യം കണ്ടത് തിങ്കളാഴ്ച‘യിലൂടെ വൈറലായ ഷാനിഫ് ഐരൂർ കഥ, തിരക്കഥ, സംവിധാനം, സംഭാഷണം ഒരുക്കുന്ന ചിത്രം ഓ ടീ ടീ പ്ലാറ്റ്ഫോമയ തീയേറ്റർ പ്ലേയിലൂടെയാണ് റിലീസിനെത്തിയത്.
ഷാനിഫ് അയിരൂർ തന്നെയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നതും. ഷാനിഫ് അയിരൂരും ചാർമിളയും ചേർന്ന് അഭിനയിച്ച അലി അക്ബറിലെ ‘താരപഥം’ എന്ന ഗാനം ഇതിനോടകം തന്നെ യൂട്യൂബിൽ ജനശ്രദ്ധ നേടിയിരുന്നു. നൗഷാദ് പാറന്നൂർ എഴുതി സച്ചിൻ ബാലുവാണ് ഗാനം ആലപിച്ചിരികുന്നത്.
ALSO READ: കണ്ണൂർ സ്‌ക്വാഡിലെ പുതിയ ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി കമ്പനി
നിഷാദ് ക്രിസ്റ്റൽ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ, ജര്‍ഷാജ് കോമേരി എഡിറ്റിങ്ങും സുബ്ര തിരൂർ മേക്ക്അപ്പും ചെയ്തിരിക്കുന്നു. മെഹബൂബ് തിരൂരങ്ങാടി പ്രൊഡക്ഷൻ കൺട്രോളറും പ്രൊഡക്ഷൻ മാനേജറായി മുരളി പാലക്കാടും അസിസ്റ്റൻറ് ഡയറക്ടർ ശ്യാം ശ്രീയുമാണ്. അലി അക്ബറിലെ കോസ്റ്റ്യൂമുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് ശാലിനി കോട്ടക്കലാണ്.
ALSO READ: ക്രിസ്റ്റഫറും വരയനും ഓ ടീ ടീ യിൽ എത്തി.. കൂടെ ചതുരവും
ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇടവേള റാഫി, രമേഷ് കാപ്പാട്, സാജൻ കുന്നംകുളം, സാദിഖ് വാവ, സാനിയ അഫ്സൽ, ഹുദാ ശാഹുൽ, കുമാർ ഒറ്റപ്പാലം, റസാഖ് പാരഡൈസ് തുടങ്ങിയവരാണ്.
ടി സി കെ ആലംകോട് , ഒ എം കരുവാരക്കുണ്ട്, നൗഷാദ് പാറന്നൂർ എന്നിവർ ഗാനരചന നിർവഹിച്ചപ്പോൾ, മുംതാസ് മുഹമ്മദ്, ഷാഹുൽ ഹമീദ്, സച്ചിൻ ബാലു എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരികുന്നത്.
ഓ ടീ ടീ പ്ലാറ്റ്ഫോമായ തീയേറ്റർ പ്ലേയിൽ അലി അക്ബർ ഇപ്പൊൾ കാണാവുന്നതാണ്.

കുടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ദംഗലിനെ കാറ്റിൽ പറത്തി പഠാൻ. ഇന്ത്യയിൽ മാത്രം 500 കോടി കളക്ഷൻ.