തെന്നിന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി വിജയ്- ലോകേഷ് കനക രാജ് കോമ്പോ ലിയോ യുടെ ഭാഗമാകാൻ ബോളിവുഡ് താരം സഞ്ജയ് ദത്ത് കാശ്മീരിൽ എത്തി. വിജയ്ക്കും സംവിധായകൻ ലോഗേഷ് കനക രാജ്നും മറ്റ് അണിയറ പ്രവർത്തകർക്കും ഒപ്പം സഞ്ജയ് നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് പടത്തിന്റെ നിർമാതാക്കൾ താരത്തിന്റെ എൻട്രി പുറത്തുവിട്ടത്.

ലിയോ
വിജയ്, സഞ്ജയ് ദത്ത്, ലോകേഷ്, ലിയോ ടീം

ദളപതി വിജയ്ക്കൊപ്പം മറ്റൊരു തെന്നിന്ത്യൻ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ വളരെയധികം സന്തോഷിക്കുന്നുവെന്നും സഞ്ജയ് പറഞ്ഞിരുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ്.

ALSO READ: ദംഗലിനെ കാറ്റിൽ പറത്തി പഠാൻ. ഇന്ത്യയിൽ മാത്രം 500 കോടി കളക്ഷൻ.

കാശ്മീരിൽ ഷൂട്ടിങ്ങിന് എത്തിയ നടൻ സഞ്ജയയെ ദളപതി വിജയും ലോഗേഷും മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് ഷൂട്ടിംഗ് സെറ്റിലേക്ക് സ്വീകരിച്ചു. ലിയോയുടെ ആദ്യഘട്ട ചിത്രീകരണം ചെന്നൈയിൽ പൂർത്തിയാക്കിയതിനുശേഷം ആണ് ടീം കാശ്മീരിലേക്ക് പുറപ്പെട്ടത്.

കനത്ത മഞ്ഞിനിടയിലും അതീവ സുരക്ഷാ ക്രമീകരണങ്ങൾ ഉപയോഗിച്ചാണ് ഷൂട്ടിംഗ് നടത്തുന്നത്. സിനിമയുടെ ഷൂട്ടിങ് ദൃശ്യങ്ങളും മറ്റു ലൊക്കേഷൻ ദൃശ്യങ്ങളും പുറത്തു പോകാതിരിക്കാൻ മൊബൈൽ ഫോണുകൾ അടക്കം ഒഴിവാക്കിയാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

ALSO READ: കണ്ണൂർ സ്‌ക്വാഡിലെ പുതിയ ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി കമ്പനി

മാസ്റ്ററിനു ശേഷം വിജയം ലോഗേഷും ഒന്നിക്കുന്ന ലിയോയിൽ ഇന്ത്യയിലെ മികച്ച താരനിരയിലുള്ളവരാണ് അണിനിരക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. സംവിധായകൻ ഗൗതം മേനോനും, മിഷ്കിനും, ആക്ഷൻ കിംഗ് അർജുൻ, മലയാളിയായ മാത്യു തോമസ്, പ്രിയ ആനന്ദ്, ഡാൻസ് മാസ്റ്റർ സാൻഡി, മൻസൂർ അലിഖാൻ തുടങ്ങിയവരും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

“ഒന്നാമൻ തളപതി”- ജനപ്രിയ നായകനായി വിജയ്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *