മലയാള സിനിമയിൽ ശ്രദ്ധേയമായ റോളുകൾ ചെയ്തു ജനപ്രീതി നടിയാണ് രമ്യ സുരേഷ്. ഇപ്പോഴിതാ നടി മൈൽ സ്റ്റോൺ മാക്കേഴ്സിന് കൊടുത്ത അഭിമുഖത്തിൽ മലയാള സിനിമയിൽ തനിക്ക് ചെയ്യാൻ ആഗ്രഹമുള്ള റോളുകളെ പറ്റി അഭിപ്രായപ്പെട്ടിരിക്കുകയാണ്. “ഹൗ ഓൾഡ് ആർ യു” വിലെ മഞ്ജു വാര്യർ ചെയ്ത കഥാപാത്രം, “കാപ്പയിലെ” അപർണാ ബാലമുരളിയുടെ കഥാപാത്രം, റോഷാക്കിലെ ബിന്ദു പണിക്കരുടെ കഥാപാത്രം, അഞ്ചാം പാതിരയിലെ ഉണ്ണിമായയുടെ കഥാപാത്രം തുടങ്ങിയ കഥാപാത്രങ്ങളാണ് താൻ ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് രമ്യാ സുരേഷ് തുറന്നു പറഞ്ഞു.

ALSO READ: വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ പേടിയാണ് തുറന്ന് പറഞ്ഞ് അഭിരാമി സുരേഷ്.

ഹൗ ഓൾഡ് ആർ യു കണ്ടപ്പോൾ മഞ്ജു വാര്യർ ചെയ്ത കഥാപാത്രം തനിക്കും ചെയ്യാൻ പറ്റുന്നതാണ് എന്ന് തോന്നിയിട്ടുണ്ട്. പിന്നെ കാപ്പയിലെ അപർണ്ണയുടെ കഥാപാത്രം ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ട്. ഇനി പൃഥ്വിരാജിന്റെ നായിക ആവണോ എന്ന് ചോദിച്ചു എന്നെ ആരും ട്രോളരുത് എന്നും ചിരിച്ചുകൊണ്ട് രമ്യ പറയുകയാണ്.

രമ്യ സുരേഷ്

പക്ഷേ എനിക്ക് വലിയ സ്റ്റാർ വാല്യൂ ഒന്നുമില്ലാത്തതിനാൽ ഇത്തരം റോളുകൾ കിട്ടാനും വളരെ ബുദ്ധിമുട്ടാണ്. പക്ഷേ എന്തുതന്നെയായാലും ഞാൻ വളരെ കോൺഫിഡന്റോടുകൂടി തന്നെ പറയും എനിക്ക് ഈ കഥാപാത്രങ്ങൾ ഒക്കെ ചെയ്യാൻ സാധിക്കുമെന്ന്.അതിൽ എനിക്ക് എടുത്തു പറയാൻ തോന്നുന്നത് റോഷാക്കിലെ ബിന്ദു ചേച്ചി ചെയ്ത കഥാപാത്രവും അഞ്ചാം പാതിരയിലെ ഉണ്ണിമായയുടെ കഥാപാത്രവും ആണ്.

ALSO READ: ഹണി റോസ്, നിത്യാ മേനോൻ എന്നിവർ മുന്നിലൂടെ നടന്നു പോയാൽ എന്ത് തോന്നും?; അവതാരകയുടെ ചോദ്യത്തിന് ചുട്ട മറുപടി നൽകി ധ്യാൻ ശ്രീനിവാസൻ.

തന്റെ മകൾക്കും സിനിമയിൽ അഭിനയിക്കാൻ ഏറെ ആഗ്രഹമുണ്ടെന്നും അമ്മ സിനിമയിൽ ഇത്രയും പരിചയമായിട്ട് എന്താ എനിക്കൊരു ചാൻസ് മേടിച്ച് തരാത്തത് എന്ന് അവൾ എപ്പോഴും പരിഭവം പറയുമെന്നും രമ്യ അഭിമുഖത്തിൽ പറഞ്ഞു. 2023 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ “ക്രിസ്റ്റഫറിലാണ്” രമ്യ അവസാനമായി അഭിനയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *