Breaking
Thu. Aug 14th, 2025

ജവാനും മുല്ലപ്പൂവും’; സുമേഷും ശിവദയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ

സുമേഷ് ചന്ദ്രനും ശിവദയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. തമാശ നിറഞ്ഞ ഒരു കുടുംബചിത്രമായിരിക്കും ‘ജവാനും മുല്ലപ്പൂവും’ എന്ന് ട്രെയിലർ വ്യക്തമാക്കുന്നു. നവാഗതനായ രഘു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സുമേഷ് ചിത്രത്തിൽ ഒരു പട്ടാളക്കാരന്റെ വേഷത്തിലെത്തുന്നു.

ജയശ്രീ എന്ന അധ്യാപികയായി ശിവദ വേഷമിടുന്നു. ഇവരുടെ കുടുംബജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രം ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്നു. രാഹുൽ മാധവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2 ക്രിയേറ്റീവ് മൈൻഡ്‌സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ് കൃഷ്ണനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ചിത്രം മാർച്ച് 31ന് തിയേറ്ററുകളിലെത്തും.
Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *