‘വടക്കുനോക്കിയന്ത്രത്തിൽ’ തളത്തിൽ ദിനേശനെ ബുദ്ധി ഉപദേശിച്ച് ഒരുവഴിക്കാക്കുന്ന ജുബ്ബാധാരിയായ തലക്കുളം സാറിനെ എങ്ങനെ മറക്കും? ആ വേഷം അവതരിപ്പിച്ചത് നടൻ ഇന്നസെന്റാണ് (Innocent). എന്നാൽ ജീവിതത്തിൽ വഴികാട്ടിയായി, നിർണായകമായ ചില വേളകളിൽ ശ്രീനിവാസന്റെ ഒപ്പമുണ്ടായത് ഇന്നസെന്റാണ്. ശ്രീനിവാസന്റെ മൂത്ത മകനും നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ ആ ഓർമകളെ ഒരു കുറിപ്പിൽ കോറിയിടുന്നു. താൻ പിറക്കും മുൻപേ തുടങ്ങിയ ആ സൗഹൃദം വിനീതിന്റെ വാക്കുകളിൽ.

എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓർമ്മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത്‌ എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്..’

Spread the love

Leave a Reply

Your email address will not be published. Required fields are marked *