മലയാളത്തിൻ്റെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൽ നായകന്മാരായി അസിഫ് അലിയും ഷറഫുദീനും എത്തുന്നു. അമല പോൾ ആണ് നായികാ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത് വന്നു. അർഫാസ് അയൂബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫിന്റെ സംവിധാന സഹായിമാരിൽ ഒരാളാണ് അർഫാസ് അയൂബ്.

ജിത്തു ജോസഫ്, ആസിഫ് അലി

ലൈൻ പ്രൊഡ്യൂസർ -അലക്സാണ്ടർ നാസ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, ഫിനാൻസ് മാനേജർ – ജീവൻ റാം, ആക്ഷൻ – രാംകുമാർ പെരിയസ്വാമി, സ്റ്റിൽസ് – നന്ദു ഗോപാലകൃഷ്ണൻ, ഗാനരചന – വിനായക് ശശികുമാർ, അസോസിയേറ്റ് ഡയറക്ടർ – തൃപ്തി മെഹ്താ, കോർഡിനേറ്റർ – സോണി ജി സോളമൻ, മേക്ക് അപ് – റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ – ജയദേവൻ ചക്കാടത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എം കൃഷ്ണകുമാർ, വി എഫ് എക്സ് – ലവ കുശ, ഡിസൈൻ – തോട്ട് സ്റ്റേഷൻ. അപ്പു പ്രഭാകർ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. ആദം അയൂബ് സംഭാഷണം ഒരുക്കുന്നു. പ്രേം നവാസ് ആണ് പ്രൊഡക്ഷൻ ഡിസൈനെർ.എഡിറ്റർ -ദീപു ജോസഫ്, കോസ്റ്റ്യൂം ഡിസൈനർ – ലിന്റാ ജീത്തു എന്നിവരാണ്.

ALSO READ: വീടുപണി എത്രയും വേഗം പൂർത്തിയാക്കണം.. ഇന്നസെന്റിന്റെ ഓർമ്മകളിലൂടെ ആർക്കിടെക്ട് ജോസഫ് ചാലിശ്ശേരി

ചിത്രം നിർമ്മിച്ചിരിക്കുന്നത് രമേശ് പിള്ളയും സുധൻ സുന്ദരവും ചേർന്നാണ്. റാം എന്ന ബിഗ് ബഡ്ജറ്റ് മോഹൻലാൽ സിനിമയുടെ നിർമ്മാതാക്കളാണ് ഇവർ. പാഷൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസ്സിന്റെയും ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed