Breaking
Sun. Aug 31st, 2025

ആലീസിനു എന്നെ ഇടക്ക് വന്നു കാണാൻ പള്ളിക്കടുത്ത് പുതിയ വീട്.!! പെട്ടെന്ന് പണി തീർക്കണം മനുഷ്യന്റെ കാര്യമല്ലേ ;ഇന്നച്ചന്റെ ഓർമ്മയിൽ …

മലയാള സിനിമയിലെ പ്രശസ്ത നടന്മാരിൽ മുൻപന്തിയിൽ ഉള്ള വ്യക്തിയാണ് നടൻ ഇന്നസെന്റ്. പ്രിയ താരം ഈ ലോകം വിട്ടും, നമ്മെ വിട്ടും പിരിഞ്ഞിരിക്കുന്നു.മാർച്ച് മൂന്നിനാണ് ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നസെന്റിനെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിൽ ഇദ്ദേഹം തീർത്തത് ചിരിയുടെ ഒരു ലോകമാണ്. വിഖ്യാത നടന്‍ ഇന്നസെന്റ് അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പകർന്ന് നൽകിയത്.രസകരമായ ഒരു സന്ദർഭമാണ് തന്റെ ആരാധകരുടെ പങ്കു വയ്ക്കുന്നത്.വീട്ടിലേക്ക് ഒരു ദിവസം വന്നെത്തിയ അതിഥികളുടെ തിരക്കും അതിന് കാരണമായ തന്റെ ഭാര്യ ആലീസിന്റെ സംസാരവുമാണ് വീഡിയോയിൽ താരം പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. ആലിസ് തനിക്ക് ഉള്ള രോഗങ്ങളെകുറിച്ച് എല്ലാവരോടും പറയുന്ന ഒരാൾ ആണ് എന്ന് പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം വാക്കുകൾ ആരംഭിക്കുന്നത്. പിന്നീട് അത് വരുത്തിയ വിനയെ കുറിച്ചും താരം രസകരമായി സംസാരിക്കുന്നു. ആലിസ് അവസാനം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് എല്ലാവരോടും പറയാൻ തുടങ്ങി എന്നാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്. ഇക്കാര്യങ്ങൾ ഒക്കെ പറയുന്നതിനു മുന്നേ തനിക്ക് ഇപ്പോൾ അഞ്ചു വീടുകൾ ഉണ്ടെന്നും ഒരു സ്ഥലത്ത് കുറച്ചുനാൾ നിൽക്കുമ്പോൾ വിരസത തോന്നുന്നത് സ്വാഭാവികം ആണെന്നും പറയുന്നു. ഇവിടെയും നർമ്മസംഭഷണം എന്നോണം ഭാര്യയെ മാറ്റാൻ കഴിയാത്തത് കൊണ്ടാണ് വീട് മാറുന്നത് എന്ന് അദ്ദേഹം പറയുന്നത് കേൾക്കാം. എന്തായാലും പങ്കുവെക്കപ്പെട്ട ഈ വീഡിയോ വളരെ പെട്ടന്നാണ് ജനാശ്രദ്ധ പിടിച്ചു പറ്റുന്നത്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *