Breaking
Sun. Oct 12th, 2025

എട്ടാം ക്ലാസുകാരിയുടെ അമ്മ, സിംഗിൾ മദർ; ഭർത്താവ് ആരെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ! ചർച്ചയായി വൈബർ ഗുഡ് ദേവു

കഴിഞ്ഞ രണ്ടു വർഷമായി തുടർച്ചയായി ബിഗ് ബോസ് മലയാളത്തിന്റെ പ്രഡിക്ഷൻ ലിസ്റ്റിൽ വന്നിരുന്ന പേരാണ് വൈബർ ഗുഡ് ദേവുവിന്റേത്. ഒടുവിൽ പ്രവചനങ്ങളെല്ലാം ശരിവച്ച് ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിൽ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ് ശ്രീദേവി എന്ന വൈബർ ഗുഡ് ദേവു. സോഷ്യൽ മീഡിയയിലെ മോട്ടിവേഷൻ വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ആളാണ് ദേവു. കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി സാമൂഹിക വിഷയങ്ങളിലൊക്കെ പ്രതികരണം നടത്തിയും അഭിപ്രായങ്ങൾ പറഞ്ഞു ദേവു ശ്രദ്ധ നേടിയിട്ടുണ്ട്. ചില അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ വലിയ രീതിയിൽ വിമർശിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട് താരം. അതേസമയം സോഷ്യൽ മീഡിയ വീഡിയോകൾക്ക് പുറമെ ദേവുവിനെ പ്രേക്ഷകർക്ക് അത്ര പരിചിതമല്ല. എന്നാൽ ബിഗ് ബോസിലെത്തിയതോടെ താരത്തിന്റെ കുടുംബത്തെ കുറിച്ചും മറ്റുമുള്ള വിവരങ്ങളും ശ്രദ്ധ നേടുകയാണ്. ബിഗ് ബോസിലെ തന്റെ ഇൻട്രോ വീഡിയോയിൽ ദേവു തന്റെ കുടുംബത്തെ പരിചയപ്പെടുത്തിയിരുന്നു. അച്ഛനും അമ്മയും മകളും അടങ്ങുന്നതാണ് ദേവുവിന്റെ കുടുംബം.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *