മാസങ്ങളോളം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു, ഒമ്പത് മാസം ഒരു റൂമിനകത്ത് തന്നെ’; അനുഭവിച്ചതിനെ കുറിച്ച് അനുശ്രീ!

നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ. തനി നാടൻ കഥാപാത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ അനുശ്രീ തന്റേതായ ഇടം കണ്ടെത്തിയത്. ഒട്ടും സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് ഒരു റിയാലിറ്റി ഷോയിലൂടെ കിട്ടിയ അവസരം മുതലാക്കിയാണ് അനുശ്രീ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചത്.

ലാൽ ജോസിന്റെ ചിത്രത്തിൽ ഫഹദിന്റെ നായികയായി വന്ന് ആദ്യ സിനിമയിൽ തന്നെ അനുശ്രീ പ്രേക്ഷകരെ അമ്പരപ്പിച്ചു. മുപ്പത്തിരണ്ടുകാരിയായ അനുശ്രീ പത്ത് വർഷത്തോളമായി മലയാള സിനിമയുടെ ഭാ​ഗമാണ്. ആ പത്ത് വർഷം കൊണ്ട് വലിയൊരു മാറ്റമാണ് അനുശ്രീയുടെ സിനിമാ ജീവിതത്തിനും ഉണ്ടായത്.

ആ​ഗ്രഹിച്ച് മോഹിച്ച് സിനിമയിലേക്ക് വന്ന അനുശ്രീക്ക് ഒരു ഘട്ടം എത്തിയപ്പോൾ അഭിനയം തന്നെ നിർത്തണമെന്ന അവസ്ഥ വന്നിരുന്നു. പെട്ടന്ന് ശരീരത്തിൽ വന്ന ചില മാറ്റങ്ങൾ കാരണം ഒമ്പത് മാസം താൻ ഒരു മുറിക്കുള്ളിൽ തന്നെ ഒതുങ്ങി ജീവിച്ചതിനെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് അനുശ്രീ.

പുതിയ സിനിമയായ കള്ളനും ഭ​ഗവതിയുടേയും പ്രമോഷന് എത്തിയപ്പോഴാണ് അനുശ്രീ അനുഭവം വിവരിച്ച് കരഞ്ഞത്. ബീറ്റ്മീഡിയ എന്ന ഇൻസ്റ്റ​​ഗ്രാം പേജിലാണ് അനുശ്രീയുടെ വെളിപ്പെടുത്തൽ പ്രചരിക്കുന്നത്. ആദ്യമായാണ് അനുശ്രീ മീഡിയയ്ക്ക് മുമ്പിൽ വന്നിരുന്ന് തന്റെ ഏറ്റവും മോശമായ ഒരു അവസ്ഥയെ കുറിച്ച് സംസാരിച്ചതും വെളിപ്പെടുത്തിയതും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *