Breaking
Fri. Aug 1st, 2025

ബോക്സ് ഓഫീസ് പൊളിച്ചെഴുതി പൊന്നിയൻ സെൽവൻ2

തെന്നിന്ത്യന്‍ സിനിമയുടെ ബോക്സ് ഓഫീസ് മുന്നേറ്റം അവസാനിക്കുന്നില്ല. ബോക്സ് ഓഫീസിലേക്ക് ഏറ്റവും പുതിയ എന്‍ട്രി പൊന്നിയിന്‍ സെല്‍വന്‍ 2 ആണ്. 2022 സെപ്റ്റംബറില്‍ എത്തിയ പൊന്നിയിന്‍ സെല്‍വന്‍ 1 വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമാണ്. ആ സമയം മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് സീക്വലിന്‍റെ റിലീസിന്. പാന്‍ ഇന്ത്യന്‍ തലത്തില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ രണ്ടാം ഭാഗത്തിന്‍റെ റിലീസ് ഏപ്രില്‍ 28 ന് ആയിരുന്നു. തമിഴ്നാടിന് പുറത്ത് സമ്മിശ്ര അഭിപ്രായങ്ങളാണ് നേടിയതെങ്കിലും ചിത്രത്തിന്‍റെ കളക്ഷനെ അത് ബാധിച്ചില്ല.

ALSO READ: പുതു ചരിത്രം കുറിച്ച് 2018

കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ മികച്ച ഓപണിംഗ് ആയിരുന്നു ചിത്രം നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 300 കോടിക്ക് മുകളില്‍ ഗ്രോസ് നേടിയതായി മെയ് 8 ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം. ഈ വര്‍ഷം ഇതുവരെയുള്ള തമിഴ് റിലീസുകളില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് പി എസ് 2. നിര്‍മ്മാതാക്കള്‍ തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ ആഗോള ഗ്രോസ് എത്രയാണെന്നത് അറിയിച്ചിട്ടില്ല. അതേസമയം ചിത്രം മറികടന്നിരിക്കുന്നത് വിജയ് ചിത്രം വാരിസിനെയാണ്.

310 കോടിയിലേറെയായിരുന്നു വാരിസിന്‍റെ ആഗോള ബോക്സ് ഓഫീസ് നേട്ടം.വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണിരത്നത്തിന്‍റെ ഫ്രെയ്‍മില്‍.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *