സിനിമ കണ്ടിട്ട് വിമർശിക്കുന്നവർക്ക് അതിനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ജൂഡ് ആന്തണി ജോസഫ്. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ജൂഡ് പറഞ്ഞത്. സൈബർ ആക്രമണങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട്. അത് ശീലമായി. വളരെ കഴിവില്ലാത്തവനാണെന്ന് വിചാരിച്ചിരുന്ന കാലത്തുപോലും അതിനെയെല്ലാം കൈകാര്യം ചെയ്തിട്ടുണ്ടെന്നും ജൂഡ് വ്യക്തമാക്കി.തനിക്കെതിരെ എന്തും കാണിച്ചോളൂ എന്നും താൻ ചെയ്ത സിനിമകൾ ഓ.കെയാണെങ്കിൽ മാത്രം കണ്ടാൽ മതിയെന്നും ജൂഡ് പറഞ്ഞു.

ALSO READ: ബോക്സ് ഓഫീസ് പൊളിച്ചെഴുതി പൊന്നിയൻ സെൽവൻ2

പെർഫെക്റ്റ് അല്ലെങ്കിൽ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, ‘വിചാരിച്ച സമയത്ത് ഒരു സീനെടുക്കാൻ പറ്റാതെ വന്നാൽ വല്ലാതെ അസ്വസ്ഥനാവും. പിന്നെ അതിനുശേഷം ചെയ്യുന്ന എല്ലാ തെറ്റുകൾക്കും ഞാൻ ചീത്തപറയും. അതിന്റെ കാരണം ഇതെല്ലാം കൂടി ചേർന്നുവന്നതാണ്. പലതരം ആളുകളുണ്ട്. പത്തൊമ്പത്, ഇരുപത് വയസുകാരനാണ് എന്റെ ഉള്ളിൽ ഇപ്പോഴും. ഭാര്യയും രണ്ട് കുട്ടികളും വന്നതോ, സിനിമയിൽ അഭിനയിച്ചതോ, സംവിധായകനായതോ ഒന്നും എന്നെ ബാധിച്ചിട്ടില്ല.’

‘ചെറുപ്പംതൊട്ടേ ഒരുകാര്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്നുതന്നെ ആരെയും നോക്കാതെ വിളിച്ചുപറയും. എന്നോടൊരാൾ പറഞ്ഞിട്ടുണ്ട്, ഞാൻ നാ​ഗവല്ലിയാണെന്ന്. നാ​ഗവല്ലി ചുമ്മാ നിൽക്കുമ്പോൾ രാമനാഥനാണ് വാ വാ എന്നുപറഞ്ഞ് വിളിച്ചുകൊണ്ടുപോവുന്നത്. ഇതുപോലെയാണ് സോഷ്യൽ മീഡിയാ പോസ്റ്റുകളും പോസ്റ്റിന് താഴെ കമന്റുകൾ കാണുമ്പോൾ ആ സമയം തോന്നുന്നതാണ് വിളിച്ചുപറയുന്നത്. ചിലപ്പോൾ മണ്ടത്തരവുമാവും. അതിന് ശേഷമാണ് പൊങ്കാലകൾ വരുന്നത്. ഞാൻ ഒറ്റയ്ക്കായിരുന്നപ്പോൾ കുഴപ്പമില്ലായിരുന്നു.

ALSO READ: പുതു ചരിത്രം കുറിച്ച് 2018

ഇപ്പോൾ അമ്മയും ഭാര്യയും കുട്ടികളും എല്ലാവരുമുണ്ട്. ഇവർക്കാണ് വിഷമം. അവർ ഇതെല്ലാം വായിച്ച് വിഷമിക്കുമ്പോഴാണ് ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നത്.’താൻ പറയുന്ന കാര്യത്തിൽ സത്യമുണ്ടാവും. പക്ഷേ ഉപയോ​ഗിക്കുന്ന വാക്കുകളോ പ്രയോ​ഗങ്ങളോ ഉദ്ദേശിച്ച അർത്ഥത്തിലായിരിക്കില്ല വരുന്നത്. ആളുകൾ അതിൽ കയറിപ്പിടിക്കും. 100 നല്ല കാര്യം ചെയ്താലും ഒരു തെറ്റ് ചെയ്യുന്നപോലെയാണ് അത്. അതിൽ വിഷമിക്കാറുണ്ട്. അതൊരു ചീത്ത സ്വഭാവമാണ്. പരമാവധി ആരെയും ദ്രോഹിക്കാതിരിക്കാൻ നോക്കാറുണ്ട്. പത്ത് നാല്പത് വയസായിട്ടും ഈ സ്വഭാവം ഇങ്ങനെയായതിൽ എനിക്ക് തന്നെ അയ്യയ്യേ എന്ന് തോന്നും. എല്ലാം തികഞ്ഞ ഒരാളാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ജൂഡ് പറഞ്ഞു.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *