ബ്രഹ്മാണ്ട ചിത്രമായ ആര്‍ ആര്‍ ആറിലൂടെ പാന്‍ ഇന്ത്യ താരമായി മാറിയ തെലുങ്കിലെ സൂപ്പർ സ്റ്റാറാണ് രാം ചരണ്‍. രാം ചരണും ഭാര്യ ഉപാസന കാമിനേനിയും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ്. 2012ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ എന്തുകൊണ്ട് ഇത്രനാള്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തില്‍ എത്തിയെന്നാണ് ഉപാസന കാമിനേനി ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. സംരംഭകയാണ് ഉപാസന കാമിനേനി.

ALSO READ: 100 കോടിയും കടന്ന് 2018; ചരിത്രം തിരുത്തി മുന്നേറുന്നു.

വിവാഹത്തിന് മുന്‍പ് തന്നെ തന്‍റെ അണ്ഡം ശീതീകരിക്കുന്നത് താനും രാം ചരണും തീരുമാനിച്ചെന്നാണ് ഇപ്പോള്‍ ഉപാസന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. വിവാഹിതരായി കുട്ടികള്‍ ഉണ്ടാകുന്നതിന് മുന്‍പായി സാമ്പത്തികമായി സുരക്ഷിതരാകാൻ ആഗ്രഹിച്ചതിനാലാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ഉപാസന കാമിനേനി പറയുന്നത്. “അണ്ഡം ശീതികരിക്കുക എന്ന തീരുമാനം ഞാനും റാമും ആദ്യമേ എത്തി. വിവിധ കാരണങ്ങളാൽ ആ സമയത്ത് ഞങ്ങള്‍ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.

ഇപ്പോള്‍ ഞങ്ങൾ രണ്ടുപേരും സാമ്പത്തികമായി സുരക്ഷിതമാണ്. ഞങ്ങളുടെ വരുമാനം ഉപയോഗിച്ച് കുട്ടിയെ പരിപാലിക്കാനും ഞങ്ങളുടെ കുട്ടിക്ക് ഇപ്പോള്‍ സുരക്ഷിതമായി ഭാവി നല്‍കാനും സാധിക്കും ”- മുപ്പത്തിമൂന്നുകാരിയായ ഉപാസന മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ALSO READ: 2018 ഒ.ടി.ടി യിലേക്കോ? ചിത്രത്തിൻ്റെ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് ആര്;

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 12നാണ് രാം ചരണ്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ താൻ അച്ഛനാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *