ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രങ്ങളായ ‘ബാഹുബലി’യും ‘ബാഹുബലി 2’വും ഒരുക്കിയത് കോടികള്‍ കടം വാങ്ങിയിട്ടാണെന്ന് നടന്‍ റാണ ദഗുബതി. 24-28 ശതമാനം വരെ പലിശ നിരക്കില്‍ 300-400 കോടിയോളം വരെ കടം വാങ്ങിയിട്ടുണ്ട് എന്നാണ് റാണ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
ALSO READ: കഠിന പ്രയത്‌നങ്ങള്‍ക്ക് ശേഷം ‘കത്തനാര്‍: ദ് വൈല്‍ഡ് സോഴ്‌സററി’ന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി;
”സിനിമകളിലേക്ക് പണം വരുന്നത് നിര്‍മ്മാതാവിന്റെ വീടോ സ്വത്തോ ബാങ്കില്‍ പണയം വച്ചിട്ടാണ്. 24-28 ശതമാനം വരെ പലിശ അടക്കേണ്ടി വരാറുണ്ട്. അങ്ങനെയാണ് സിനിമകളിലെ കടം വാങ്ങല്‍. ബാഹുബലി പോലൊരു സിനിമയ്ക്ക് 300-400 കോടി വരെ പണം പലിശയ്ക്ക് കടമെടുത്തിട്ടുണ്ട്.”
”ബാഹുബലി ഒന്നാം ഭാഗം ഒരുക്കുക എന്നത് ശരിക്കുമൊരു പോരാട്ടം തന്നെയായിരുന്നു. തെലുങ്കില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ ചിത്രത്തിന് അതിന്റെ ഇരട്ടി ഞങ്ങള്‍ ചിലവഴിച്ചിരുന്നു. 24 ശതമാനം പലിശ നിരക്കില്‍ 180 കോടിയാണ് കടം വാങ്ങിയത്.”
”ബാഹുബലി ഫ്‌ളോപ്പ് ആയിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് തന്നെ അറിയില്ലായിരുന്നു. ഇതൊരു ദുരന്തമായിരുന്നെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്നെ വിശ്വസിച്ച് എന്നോടൊപ്പം യാത്ര ചെയ്ത ആള്‍ മരണത്തിലേക്ക് നീങ്ങിയേനെ” എന്നാണ് റാണ ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്.
ALSO READ: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘ബസൂക്ക’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് പ്രേക്ഷകര്‍
2015ല്‍ ആണ് ബാഹുബലി റിലീസ് ചെയ്തത്. ബിഗ് ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 650 കോടി വരെയാണ് തിയേറ്ററില്‍ നിന്നും നേടിയത്. അര്‍ക്ക മീഡിയ വര്‍ക്ക്‌സ് ആണ് ചിത്രം നിര്‍മ്മിച്ചത്. 250 കോടി ബജറ്റിലാണ് ബാഹുബലി 2 നിര്‍മ്മിച്ചത്. 1810 കോടി വരെയാണ് ആഗോള കളക്ഷന്‍ നേടിയത്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക