Breaking
Tue. Mar 3rd, 2026

മഹേഷ് ബാബു – രാജമൗലി ചിത്രത്തിൽ അമിർ ഖാൻ?ആകാംക്ഷയോടെ ആരാധകർ;

ബ്രഹ്മാണ്ട ചുത്രം ‘ആര്‍ആര്‍ആര്‍’ എന്ന സൂപ്പർ ഹിറ്റിനു ശേഷം മഹേഷ് ബാബുവിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്.എസ് രാജമൗലി.

ALSO READ: ‘ബാഹുബലി ഫ്‌ളോപ്പ് ആയിരുന്നുവെങ്കിൽ ഇന്ന് ഞങ്ങൾ ഉണ്ടാകില്ല’; തുറന്ന് പറഞ്ഞ് റാണ:

മഹേഷ് ബാബുവിനൊപ്പം രാജമൗലിയുടെ വമ്പന്‍ പ്രോജക്ട് വരുന്നുവെന്ന പ്രഖ്യാപനവും വന്നിരുന്നു. ഈ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ആണിപ്പോള്‍ എത്തിയിരിക്കുന്നത്. ആമിര്‍ ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വില്ലന്‍ വേഷത്തിലാകും ആമിര്‍ ഖാന്‍ ചിത്രത്തില്‍ എത്തുക. രാമായണത്തിലെ ഹനുമാനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട കഥാപാത്രമായിരിക്കും മഹേഷ് ബാബുവിന്റേത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.ത്രിവിക്രം ശ്രീനിവാസിന്റെ മഹേഷ് ബാബു ചിത്രം ‘ഗുണ്ടുര്‍ കാരം’ റിലീസായതന് ശേഷമായിരിക്കും എസ്.എസ് രാജമൗലിയുടെ പ്രോജക്റ്റ് ആരംഭിക്കുക.

ALSO READ: റെക്കോഡുകൾ വാരിക്കൂട്ടി വിജയ് – ലോകേഷ് ചിത്രം ലിയോ;

‘സര്‍ക്കാരു വാരി പാട്ട’ എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.അതേസമയം, ‘ലാല്‍ സിംഗ് ഛദ്ദ’ എന്ന ചിത്രമാണ് ആമിര്‍ ഖാന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. പ്രതീക്ഷിച്ചത്ര വിജയം ഈ ചിത്രത്തിന് ലഭിച്ചിട്ടില്ല. ഈ ചിത്രത്തിന് ശേഷം രേവതി സംവിധാനം ചെയ്ത ‘സലാം വെങ്കി’ എന്ന ചിത്രത്തില്‍ ആമിര്‍ വേഷമിട്ടിരുന്നു.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *