Breaking
Sat. Oct 11th, 2025

“മലൈക്കോട്ടൈ വാലിബൻ്റെ” സ്നേഹ ചുംബനം; താരതമ്യം ചെയ്ത് ആരധകർ.

ലിജോ-മോഹൻലാൽ കൂട്ടുകെട്ടിൽ ആദ്യമായി ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. പ്രഖ്യാപന സമയം മുതൽ തന്നെ വളരെയധികം പ്രേക്ഷക സ്വീകര്യതയാണ് ചിത്രത്തിന് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. ചിത്രത്തിന്റെ പാക്കപ്പ് ആഘോഷമാക്കുന്ന മോഹൻലാലിന്റെയും മറ്റ് സഹപ്രവർത്തകരുടെയും വീഡിയോ വളരെ പെട്ടെന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.

ALSO READ: പ്രണയ വിവരം വെളിപ്പെടുത്തി തമന്ന; ആകാംക്ഷയോടെ ആരാധകർ

മലൈക്കോട്ടൈ വാലിബൻ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതിന് ശേഷം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കവിളിൽ ഉമ്മ വെയ്‌ക്കുന്ന മോഹൻലാൽ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മോഹൻലാൽ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയെ ചുംബിച്ച ചിത്രം കമൽഹാസൻ ലോകേഷിനെ ചുംബിച്ച ചിത്രവുമായാണ് താരതമ്യം ചെയ്യുന്നത്.

ALSO READ: മഹേഷ് ബാബു – രാജമൗലി ചിത്രത്തിൽ അമിർ ഖാൻ?ആകാംക്ഷയോടെ ആരാധകർ;

കമൽഹാസന്റെ അടുത്തിടെ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം വിക്രവുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം ആരാധകർ ഇരുകയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്. ഉലകനായകന്റെ സ്‌ക്രീൻ പ്രസൻസിനെയും അഭിനയമികവിനെയുമെല്ലാം ആഘോഷമാക്കിയ ചിത്രമായിരുന്നു വിക്രം. വിക്രത്തിന്റെ ചിത്രീകരണം പൂർത്തിയായതിന്റെ സന്തോഷം പങ്കിടുന്ന വേളയിൽ ലോകേഷിന്റെ കവിളിൽ സ്‌നേഹപൂർവ്വം മുത്തം നൽകുന്ന കമൽഹാസന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *