ബ്രഹ്മാണ്ട ചിത്രം ആദിപുരുഷിന്റെ ആദ്യദിന ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നു. 136.84 കോടി രൂപയാണ് റിലീസ് ദിവസം ചിത്രം ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നും നേടിയത്. ഇതോടെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ സ്വന്തമാക്കുന്ന നാലാമത്തെ ചിത്രമായും ആദിപുരുഷ് മാറി.സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും തകർപ്പൻ കളക്ഷനാണ് ആദിപുരുഷ് സ്വന്തമാക്കിയത്. ആന്ധ്ര-തെലങ്കാന മേഖലകളിൽ നിന്ന് 50.93 കോടിയാണ് ആദിപുരുഷ് വാരിക്കൂട്ടിയത്.
read: ‘കാശ് വാങ്ങി വോട്ട് ചെയ്യരുത് എന്ന് മാതാപിതാക്കളോട് പറയൂ’; വിദ്യാർത്ഥികളോട് ദളപതി വിജയ്
കർണാടകയിൽ നിന്ന് 8.57 കോടിയും കേരളം-തമിഴ് നാട് മേഖലകളിൽ നിന്ന് 2.35 കോടിയും ഇന്ത്യയുടെ ബാക്കി ഭാഗങ്ങളിൽ നിന്ന് 48.24 കോടിയും വിദേശത്തുനിന്ന് 26.75 കോടിയും ചിത്രം സ്വന്തമാക്കി. ട്രേഡ് അനലിസ്റ്റുകളാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
read:ഭാര്യ നല്‍കിയ നഷ്ടപരിഹാരത്തുക സന്നദ്ധ സംഘടനകൾക്ക് നൽകി ജോണി ഡെപ്പ്;
ബാഹുബലി 2, ആർ.ആർ.ആർ, കെ.ജി.എഫ് 2 എന്നിവയാണ് കളക്ഷന്റെ കാര്യത്തിൽ ആദിപുരുഷിന് മുന്നിലുള്ള ചിത്രങ്ങൾ. പ്രഭാസ് നായകനായെത്തി ആദ്യദിനം 100 കളക്ഷൻ സ്വന്തമാക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആദിപുരുഷ്. ബാഹുബലി 2, സാഹോ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. 2023-ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഷാരൂഖ് ഖാൻ നായകനായ പഠാൻ ആദ്യദിനം 106 കോടി നേടിയിരുന്നു. 1000 കോടിയോളമാണ് പഠാൻ ആകെ സ്വന്തമാക്കിയത്.ഓം റൗട്ട് തന്നെ തിരക്കഥയൊരുക്കിയ ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്.
read: ഭാഗ്യം പരീക്ഷിക്കാന്‍ വീണ്ടും അക്ഷയ് കുമാർ; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യൂ’ വരുന്നു.
കൃതി സനോൺ സീതയായും സണ്ണി സിംഗ് നിജ്ജർ ലക്ഷ്മണനായും ദേവദത്ത് നാഗേ ഹനുമാനായും വേഷമിടുന്നു. സെയ്ഫ് അലി ഖാനാണ് പ്രതിനായകനായ രാവണനായി എത്തിയത്. അജയ്-അതുലാണ് സംഗീതസംവിധാനം. ചിത്രം രണ്ട് ദിവസത്തിനുള്ളിൽ 200 കോടി കളക്ഷൻ മറികടക്കുമെന്നാണ് റിപ്പോർട്ട്. 500 കോടിയോളമാണ് ചിത്രത്തിന്റെ മുടക്കുമുതൽ.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക