ദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ‘ലിയോ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനെതിരെ പ്രതിഷേധം. പോസ്റ്ററിൽ വിജയ് സിഗരറ്റ് വലിച്ചു പ്രത്യക്ഷപ്പെടുന്നതാണ് വിവാദങ്ങൾക്കു തുടക്കമിട്ടിരിക്കുന്നത്. വിജയ് പുകവലിക്കുന്നതിനെ വിമര്‍ശിച്ച് രാജ്യസഭാ എംപി അന്‍പുമണി രാമദോസും രംഗത്തെത്തി.
read: ‘പറഞ്ഞത് നല്ല കാര്യം’; വിജയിയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ.
പുകവലി രംഗങ്ങളില്‍ അഭിനയിക്കുന്നത് താരം ഒഴിവാക്കണമെന്ന് അന്‍പുമണി രാമദോസ് ട്വിറ്ററില്‍ കുറിച്ചു. ‘‘നടന്‍ വിജയ് പുകവലി രംഗത്തില്‍ അഭിനയിക്കുന്നത് ഒഴിവാക്കണം. ‘ലിയോ’യിലെ ആദ്യത്തെ പോസ്റ്ററില്‍ വിജയ് പുകവലിക്കുന്നതു കാണിച്ചത് ശരിയായില്ല. കുട്ടികളും വിദ്യാർഥികളും വിജയ് ചിത്രങ്ങള്‍ കാണുന്നവരാണ്. പുകവലി രംഗങ്ങള്‍ കണ്ട് അവര്‍ ലഹരിക്ക് അടിമപ്പെടാന്‍ പാടില്ല. ജനങ്ങളെ പുകവലിയില്‍നിന്ന് രക്ഷിക്കാനുള്ള ഉത്തരവാദിത്തം വിജയ്‌യ്ക്കുണ്ട്.
read: അര്‍ജുന്‍ അശോകന്റെ ‘ത്രിശങ്കു’ ദിവസങ്ങള്‍ക്കുള്ളില്‍ ഒ.ടി.ടിയില്‍
നിയമം പറയുന്നതും അതുതന്നെയാണ്. വിജയ് തന്റെ ഉറപ്പുപാലിച്ചില്ല. 2007ലും 2012ലും അദ്ദേഹം ഉറപ്പു പറഞ്ഞതുപോലെ പുകവലി രംഗങ്ങളില്‍ അഭിനയിക്കുന്നത് ഒഴിവാക്കണം.”–അന്‍പുമണി രാമദോസ് ട്വീറ്റ് ചെയ്തു. ഇതാദ്യമായല്ല വിജയ്‌യുടെ ‘പുകവലി’ പോസ്റ്ററിനെതിരെ അന്‍പുമണി രാമദോസ് രംഗത്തുവരുന്നത്. ‘സർക്കാർ’, ‘തുപ്പാക്കി’, ‘മെർസൽ’ എന്നീ സിനിമകളുടെ പോസ്റ്ററുകളിലും വിജയ് പുകവലിച്ച് പ്രത്യക്ഷപ്പെട്ടപ്പോൾ രാമദോസ് പ്രതിഷേധവുമായി എത്തിയിരുന്നു.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക