Breaking
Mon. Dec 22nd, 2025

‘ശരിയായ ആളുകളോടൊപ്പമല്ല ജോലി ചെയ്തത്’; ധ്രുവനച്ചത്തിരത്തെ കുറിച്ച് ഗൗതം വാസുദേവ് മേനോൻ.

കോളിവുഡിലെ ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ധ്രുവനച്ചത്തിരം ഇടയ്ക്ക് നീണ്ടു പോയത് ആരാധകരെ അസ്വസ്ഥരാക്കിയിരുന്നു. സിമ്രാന്‍, ഐശ്വര്യ രാജേഷ്, ഋതു വര്‍മ്മ, പാര്‍ത്ഥിബന്‍ എന്നിവരുള്‍പ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ ചിത്രത്തിന് സംഭവിച്ചതെന്തെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗൗതം വാസുദേവ് മേനോൻ.

Read: ‘പറഞ്ഞത് നല്ല കാര്യം’; വിജയിയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ.

ഒരു സിനിമ പ്രഖ്യാപിച്ചിട്ട് കുറച്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അത് സ്‌ക്രീനുകളില്‍ എത്തുന്നത് വളരെ വിഷമകരമായ സാഹചര്യമാണ്. എന്താണ് പ്രശ്‌നം എന്ന് ഞാന്‍ വിശകലനം ചെയ്തു; അത് ഒന്നുമല്ല, മറിച്ച് ഞാന്‍ തെറ്റായ ഒരു കൂട്ടം ആളുകളുമായി പ്രവര്‍ത്തിക്കുകയായിരുന്നു എന്ന വസ്തുതയാണ് എന്നും അദ്ദേഹം പറഞ്ഞു.

Read: ‘ലിയോ’ പോസ്റ്ററിനെതിരെ അൻപുമണി രാമദോസ്;’വിജയ് വാക്കു പാലിച്ചില്ല’.

2016 ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. സാമ്പത്തിക പ്രശ്നങ്ങളാല്‍ 2018 ല്‍ ഷൂട്ട് നിര്‍ത്തി വച്ചു. വീണ്ടും അടുത്തിടെയാണ് തുടങ്ങിയത്. റിതു വര്‍മയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍.

Read: അര്‍ജുന്‍ അശോകന്റെ ‘ത്രിശങ്കു’ ദിവസങ്ങള്‍ക്കുള്ളില്‍ ഒ.ടി.ടിയില്‍

പാര്‍ത്ഥിപന്‍, മുന്ന, സിമ്രാന്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍.സിനിമാപ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഈ ചിത്രം ഒരു സ്പൈ ത്രില്ലറാണ്.വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. ‘ജോണ്‍ എന്നാണ്’ കഥാപാത്രത്തിന്റെ പേര്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *