Breaking
Sat. Aug 2nd, 2025

‘കണ്ണീര്‍ കഥകള്‍ വീണ്ടും തുടങ്ങി.’അച്ഛന് പിന്നിൽ ഒളിക്കുന്നോ; ഹൃത്വിക്കിന് എതിരെ കങ്കണ

ബോളിവുഡിലെ വലിയ വിവാദങ്ങളിലൊന്നാണ് കങ്കണ ഹൃത്വിക് പ്രണയവും അവരുടെ വേര്‍പിരിയലും. ബന്ധം തകര്‍ന്നതിന് പിന്നാലെ ഹൃത്വിക്കിനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് അന്ന് കങ്കണ ഉന്നയിച്ചത്.കങ്കണയുമായുള്ള പ്രണയബന്ധം ഹൃത്വിക് പാടേ നിഷേധിക്കുകയും ചെയ്തിരുന്നു.

Read: വിവാദ സംഭാഷണങ്ങൾ ഒഴിവാക്കുമെന്ന് ആദിപുരുഷിൻ്റെ അണിയറപ്രവർത്തകർ.

ഇതിന് തെളിവായി തങ്ങള്‍ക്കിടയിലുണ്ടായ ഇ-മെയില്‍ ചാറ്റുകളുടെ വിവരങ്ങള്‍ കങ്കണ പുറത്തു വിട്ടു. ഇതോടെ ഹൃത്വിക് കോടതിയെ സമീപിക്കുകയായിരുന്നു. താനെന്ന വ്യാജേനെ മറ്റാരോ ആണ് ചാറ്റിംഗ് നടത്തിയതെന്നാണ് ഹൃത്വിക് പറഞ്ഞത്.

Read: ‘ശരിയായ ആളുകളോടൊപ്പമല്ല ജോലി ചെയ്തത്’; ധ്രുവനച്ചത്തിരത്തെ കുറിച്ച് ഗൗതം വാസുദേവ് മേനോൻ.

സംഭവം കേസായതോടെ കങ്കണ ഹൃത്വിക്കിനെതിരെ രംഗത്തെത്തി. ”കണ്ണീര്‍ കഥകള്‍ വീണ്ടും തുടങ്ങി. ഞങ്ങളുടെ പ്രണയം തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ ഒരുപാടി. പക്ഷെ മൂവ് ഓണ്‍ ആകാനോ മറ്റൊരു സ്ത്രീയെ ഡേറ്റ് ചെയ്യാനോ അവന്‍ തയ്യാറായിട്ടില്ല. ഞാന്‍ ജീവിതത്തില്‍ വീണ്ടും പ്രതീക്ഷ കണ്ടെത്താന്‍ തുടങ്ങിയപ്പോഴും അവന്‍ പഴയ നാടകം ആരംഭിച്ചു.

Read: ‘ലിയോ’ പോസ്റ്ററിനെതിരെ അൻപുമണി രാമദോസ്;’വിജയ് വാക്കു പാലിച്ചില്ല’.

ഹൃത്വിക് റോഷന്‍, ഒരു ചെറിയ അഫെയറിന്റെ പേരില്‍ എത്രനാള്‍ ഇങ്ങനെ കരയും?” എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.”എന്തുകൊണ്ടാണ് ഇന്ത്യന്‍ പുരുഷന്മാര്‍ അവനവന് വേണ്ടി സംസാരിക്കാത്തത്. അയാള്‍ക്ക് 43 വയസുണ്ട്. പക്ഷെ എന്തിനാണ് എപ്പോഴും അവന്റെ അച്ഛന്‍ വന്ന് രക്ഷപ്പെടുത്തുന്നത്. എത്രനാള്‍ അച്ഛന്റെ പിന്നില്‍ ഒളിക്കും. എന്നാണ് കങ്കണ പറഞ്ഞത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *