വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുന്നുണ്ടോ എന്നത് സിനിമാ വ്യവസായത്തിന്‍റെ മാത്രമല്ല, പ്രേക്ഷകരുടെയും കൌതുകമാണ്. റിലീസിന് മുന്‍പ് ലഭിക്കുന്ന അമിത പ്രേക്ഷകശ്രദ്ധ ഗുണത്തേക്കാളേറെ ദോഷമായതിനാല്‍ ആദ്യ ദിനങ്ങളില്‍ ലഭിക്കുന്ന പ്രതികരണങ്ങളെ ഏറെ പ്രാധാന്യത്തോടെയാണ് അണിയറക്കാര്‍ കാണാറ്.
read: ‘പറഞ്ഞത് നല്ല കാര്യം’; വിജയിയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ.
വൈഡ് റിലീസിന്‍റെ ഇന്നത്തെ കാലത്ത് റിലീസ് ദിനത്തില്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിക്കുന്നപക്ഷം നിര്‍മ്മാതാക്കള്‍ത്ത് തിരിഞ്ഞുനോക്കേണ്ടിവരാറില്ല. എന്നാല്‍ ഇതേസ്ഥാനത്ത് ലഭിക്കുന്നത് നെഗറ്റീവ് അഭിപ്രായങ്ങളാണെങ്കില്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് പ്രകടനത്തെ അത് സാരമായി ബാധിക്കാറുമുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പുതിയ ചര്‍ച്ച പ്രഭാസ് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ആദിപുരുഷ് ആണ്.
read: ‘കാശ് വാങ്ങി വോട്ട് ചെയ്യരുത് എന്ന് മാതാപിതാക്കളോട് പറയൂ’; വിദ്യാർത്ഥികളോട് ദളപതി വിജയ്
സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന് മികച്ച അഡ്വാന്‍സ് റിസര്‍വേഷനും ലഭിച്ചിരുന്നു. എന്നാല്‍ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നുമൊക്കെ മോശം അഭിപ്രായങ്ങളാണ് ആദ്യദിനം മുതല്‍ ചിത്രത്തിന് ലഭിച്ചത്. ആദ്യദിനത്തിലെയും ആദ്യ വാരാന്ത്യത്തിലെയും കളക്ഷനെ ഇത് സാരമായി ബാധിച്ചില്ലെങ്കിലും തിങ്കളാഴ്ച ലഭിച്ച കളക്ഷനെ ഈ നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി സാരമായി ബാധിച്ചിരിക്കുകയാണ്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക