Breaking
Tue. Oct 14th, 2025

‘താരജാഡകളില്ലാത്ത മനുഷ്യസ്നേഹി’; സുരേഷ് ഗോപിയെ കുറിച്ച് ഷാജു ശ്രീധർ

മലയാളത്തിൻ്റെ പ്രിയപ്പെട്ട നടനായ സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ഷാജു ശ്രീധർ. ‘താരജാഡകളില്ലാത്ത മനുഷ്യസ്നേഹി’ എന്ന ക്യാപ്ഷനോടെയാണ് ഷാജു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷാജുവിന്റെ ഭാര്യ ചാന്ദിനിയും മക്കളും ഒപ്പമുണ്ടായിരുന്നു.

Read: ബോക്സോഫീസിൽ കൂപുകുത്തി ആദിപുരുഷ് ; നാല് ദിവസത്തെ കളക്ഷന്‍ റിപോർട്ട് പുറത്ത്.

സുരേഷ് ഗോപിക്കൊപ്പം ഭാര്യ രാധിക, മക്കളായ ഗോകുൽ, മാധവ്, ഭാഗ്യ എന്നിവരുമുണ്ടായിരുന്നു. മൂകാംബികയിൽ വെച്ചാണ് ഇവർ കണ്ടുമുട്ടിയത്.’താരജാഡകളില്ലാത്ത മനുഷ്യസ്നേഹി, ഞങ്ങളുടെ സൂപ്പർ താരത്തിനോടും കുടുംബത്തിനോടും ഒപ്പം ഒരു ഒത്തുകൂടൽ’, ഫോട്ടോ പങ്കുവെച്ച് ഷാജു കുറിച്ചു.

https://m.facebook.com/story.php?story_fbid=pfbid022jeJJpCGhtgJzDXQxJ6UFptpf1NsV1H8K684cNQQh5N9izjWLfoKgeReStYtTCu1l&id=100057091554043&mibextid=Nif5oz

നവാഗതനായ അരുൺ വർമ സംവിധാനം ചെയ്യുന്ന ‘ഗരുഡൻ’ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Read: ‘മാമന്നന്‍’ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി;

ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ.മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിദിഖ്, അഭിരാമി, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യ പിള്ള , മേജർ രവി, ജയിസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *