മെഗാനടൻ മമ്മൂട്ടിക്ക് ഫോട്ടോഗ്രാഫിയോടുള്ള പ്രിയത്തെക്കുറിച്ച് എല്ലാവർക്കുമറിയാം. അദ്ദേഹമെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടി തന്റെ ഫോട്ടോയെടുക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
Read: ‘മാമന്നന്‍’ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി;
‘ദി മെഗാ ഷൂട്ടർ’ എന്ന ക്യാപ്ഷനോടെയാണ് ഈ ഫാൻ ബോയ് മൊമന്റ് കുഞ്ചാക്കോ ബോബൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതമായി വെടിവെക്കുന്ന ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്.
മമ്മൂട്ടിയെടുത്ത ഫോട്ടോ കുഞ്ചാക്കോ ബോബൻ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുമുണ്ട്.നിരവധി ആരാധകരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്.
Read: ‘താരജാഡകളില്ലാത്ത മനുഷ്യസ്നേഹി’; സുരേഷ് ഗോപിയെ കുറിച്ച് ഷാജു ശ്രീധർ
വീഡിയോ എടുത്തത് ആരാണെന്നാണ് ആരാധകർ ചോദിക്കുന്നത്.’ബസൂക്ക’, കണ്ണൂർ സ്ക്വാഡ്, കാതൽ എന്നിവയാണ് മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക.
Read: ലിയോയുടെ ആദ്യ സിംഗിൾ പ്രൊമോ പുറത്തിറങ്ങി; പ്രതീക്ഷയോടെ ആരാധകർ
തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ് ഡിനോ. ഗെയിം ത്രില്ലർ ജോണറിൽപ്പെടുന്നതാണ് ഈ ചിത്രം. ജിയോ ബേബിയാണ് കാതൽ ഒരുക്കുന്നത്. റോബി വർഗീസ് രാജാണ് കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക