ചലച്ചിത്ര മേലയിലേക്ക് എത്തുന്നതിന് മുമ്പ് ആര്‍ക്കിടെക്റ്റ് ആയിരുന്നു നടി ശ്രുതി രാമചന്ദ്രന്‍. നടി വിന്‍സി അലോഷ്യസിന്റെ പ്രൊഫസര്‍ ആയിരുന്നു താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതി ഇപ്പോള്‍. വിന്‍സി റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന സമയത്ത് കൊച്ചിയിലെ ആര്‍ടെക്ക്ച്ചര്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു.
Read: ‘ദി മെഗാ ഷൂട്ടർ’; കുഞ്ചാക്കോ ബോബന്റെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടി, വീഡിയോ വൈറൽ
പ്രൊഫസര്‍ ശ്രുതി രാമചന്ദ്രന്‍ സ്ട്രിക്ട് ആണോയെന്ന് അവതാരക ചോദിക്കുമ്പോള്‍ ആയിരുന്നു എന്നാണ് ശ്രുതി മറുപടി പറയുന്നത്. ഇതിന് പിന്നാലെയാണ് ‘ഞാന്‍ വിന്‍സിയുടെ പ്രൊഫസറായിരുന്നുവെന്ന് ശ്രുതി പറയുന്നത്. ‘വിന്‍സി അലോഷ്യസിന്റെ ടീച്ചര്‍ ആയിരുന്നു ഞാന്‍. വിന്‍സിയുടെ അഭിപ്രായത്തില്‍ ഞാന്‍ വളരെ സ്ട്രിക്ട് ആയിട്ടുള്ള പ്രൊഫസര്‍ ആയിരുന്നു’ എന്നാണ് ശ്രുതി പറയുന്നത്.
Read: ലിയോയുടെ ആദ്യ സിംഗിൾ പ്രൊമോ പുറത്തിറങ്ങി; പ്രതീക്ഷയോടെ ആരാധകർ
നായിക-നായകന്‍ റിയാലിറ്റി ഷോയിലൂടെയാണ് വിന്‍സിയെ പ്രേക്ഷകര്‍ അറിയുന്നത്. പിന്നീട് ‘വികൃതി’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ വിന്‍സി, ‘കനകം കാമിനി കലഹം’, ‘ഭീമന്റെ വഴി’, ‘ജനഗണമന’, ‘രേഖ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുകയായിരുന്നു.‘പ്രേതം’, ‘സണ്‍ഡേ ഹോളിഡേ’, ‘കാണേക്കാണേ’ എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രുതി ശ്രദ്ധ നേടുന്നത്. ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന ചിത്രത്തിലാണ് ശ്രുതിയും വിന്‍സിയും ഒന്നിച്ചഭിനയിക്കുന്നത്.
Read: ‘താരജാഡകളില്ലാത്ത മനുഷ്യസ്നേഹി’; സുരേഷ് ഗോപിയെ കുറിച്ച് ഷാജു ശ്രീധർ
അരുണ്‍ ബോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, സര്‍ജാനോ ഖാലിദ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക