ഏറെ സന്തോഷത്തിലാണ് തെന്നിന്ത്യൻ സൂപ്പർതാരം രാംചരണും കുടുംബവും ഇപ്പോൾ. പതിനൊന്ന് വർഷങ്ങൾക്കു ശേഷം രാം ചരണിനും ഭാര്യ ഉപാസനയ്ക്കും ആദ്യത്തെ കുഞ്ഞ്പിറന്നിരിക്കുകയാണ്. രണ്ട് ദിവസം മുമ്പാണ് ഉപാസന പെൺകുഞ്ഞിന് ജന്മം നൽകിയത്.

Read: ലിയോയുടെ ആദ്യ സിംഗിൾ പ്രൊമോ പുറത്തിറങ്ങി; പ്രതീക്ഷയോടെ ആരാധകർ

മകന് കുഞ്ഞ് ജനിച്ചതിൽ അതീവ സന്തോഷവാനാണ് മെഗാസ്റ്റാർ ചിരഞ്ജീവി. ഈ ദിവസത്തിനു വേണ്ടിയാണ് താൻ ഇത്രയും നാൾ കാത്തിരുന്നതെന്നാണ് കുഞ്ഞ് പിറന്നതിനു ശേഷം ചിരഞ്ജീവി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഞങ്ങളുടെ കുടുംബം മുഴുവൻ സന്തോഷത്തിലാണ്.

Read: ‘ദി മെഗാ ഷൂട്ടർ’; കുഞ്ചാക്കോ ബോബന്റെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടി, വീഡിയോ വൈറൽ

രാം ചരണിനേയും ഉപാസനയേയും മാതാപിതാക്കളായി കാണാനുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങളെല്ലാവരും. വർഷങ്ങൾക്കു ശേഷം ദൈവം ഞങ്ങളുടെ പ്രാർത്ഥന സഫലീകരിച്ചിരിക്കുകയാണ്- ചിരഞ്ജീവിയുടെ വാക്കുൾ ഇങ്ങനെ.ലോകമെമ്പാടുമുള്ള ഞങ്ങളുടെ സുഹൃത്തുക്കൾ, കുടുംബങ്ങൾ, അഭ്യുദയകാംക്ഷികൾ, ആരാധകരുമെല്ലാം ഞങ്ങൾക്ക് സ്നേഹവും ആശംസകളും വർഷിക്കുന്നു. ഞങ്ങളുടെ സന്തോഷം അവർ അവരുടെ സന്തോഷമായി കാണുന്നു. ചിരഞ്ജീവി പറയുന്നു.

Read: ‘ഞാന്‍ വളരെ സ്ട്രിക്ട് ആയിട്ടുള്ള പ്രൊഫസര്‍ ആയിരുന്നു’; ശ്രുതി രാമചന്ദ്രന്‍.

ഭാഗ്യവും കൊണ്ടാണ് രാം ചരണിന്റെ മകൾ പിറന്നതെന്നാണ് ചിരഞ്ജീവി പറയുന്നത്. ഉപാസന ഗർഭിണിയായതു മുതൽ അതിന്റെ സൂചനകളുണ്ടായിരുന്നു. രാം ചരണിന്റെ സിനിമാ ജീവിതം ഉന്നതങ്ങളിലെത്തി. കൂടാതെ, കുടുംബാംഗമായ വരുൺ തേജ് വിവാഹിതനായി.ഞങ്ങളുടെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളും നോക്കുമ്പോൾ, കുഞ്ഞ് കൊണ്ടുവന്ന ഭാഗ്യമാണ് ഇതിന് കാരണമെന്ന് എനിക്ക് തോന്നുന്നു-അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed