തമഴ്നാട്ടിലും കേരളത്തിലും സൂപ്പര്‍ഹിറ്റായി ഓടികൊണ്ടിരിക്കുന്ന വിഘ്നേഷ് രാജ് ചിത്രം പോര് തൊഴില്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചു.ശരത് കുമാര്‍, അശോക് സെല്വന്, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയ ത്രില്ലര്‍ ചിത്രം കേരളത്തിലും വന്‍ഹിറ്റാണ് തീര്‍ത്തത്.
Read: ചിത്രീകരണം പൂർത്തിയാക്കി ഫീനിക്സ്; പ്രതീക്ഷ നൽകി മിഥുൻ മാനുവൽ തോമസ്.
ജൂണ്‍ 9 ന് റിലീസ് ചെയ്യപ്പെട്ട സമയത്ത് ചിത്രം കേരളത്തിലെ 51 സ്ക്രീനുകളില്‍ മാത്രമാണ് സിനിമ എത്തിയതിരുന്നത്. എന്നാല്‍ പ്രധാന സെന്ററുകളില്‍ മികച്ച പ്രതികരണം നേടിയതോടെ ഈ ആഴ്ച്ച കൂടുതല്‍ തിയറ്ററുകളിലേക്ക് സിനിമ എത്തിയിരുന്നു. നിലവില്‍ 185 സ്ക്രീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. 2018 ന് ശേഷം കാര്യമായ റിലീസുകള്‍ ഇല്ലാതിരുന്നതും പോര് തൊഴിലിന് കേരളത്തില്‍ ഗുണമായിട്ടുണ്ട്.കേരളത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ ചിത്രം 3.5 കോടി കളക്ഷന്‍ ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Read: ”ഈ ദിവസത്തിനു വേണ്ടിയാണ് താൻ ഇത്രയും നാൾ കാത്തിരുന്നത്’-ചിരഞ്ജീവി; രം ചരൺ അച്ഛനായി.
2018 ല്‍ തിയേറ്ററുകളിലെത്തിയ രാക്ഷസന് സിനിമ പോലെ തന്നെ മലയാളി പ്രേക്ഷകര്‍ ഇതിനകം പോര് തൊഴിലും ഏറ്റെടുത്ത് കഴിഞ്ഞു. പ്രേക്ഷകരില്‍ നിന്നും വലിയതോതില്‍ മികച്ച പ്രതികരണം ലഭിക്കുന്നതിനാല്‍ ചിത്രം രാക്ഷസന്റെ കളക്ഷനുകള്‍ ഭേദിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ നിഗമനം. സംവിധായകന് വിഘ്നേഷ് രാജയും ആല്‍ഫ്രഡ് പ്രകാശും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ‘പോര് തൊഴില്‍’ ആക്ഷന്‍ ത്രില്ലറാണ്.
Read: ‘ഞാന്‍ വളരെ സ്ട്രിക്ട് ആയിട്ടുള്ള പ്രൊഫസര്‍ ആയിരുന്നു’; ശ്രുതി രാമചന്ദ്രന്.
തിയറ്ററില്‍ സൂപ്പര്‍ഹിറ്റായി ഓടികൊണ്ടിരിക്കുന്ന സിനിമയുടെ ഒടിടി റിലീസ് ചെയ്യുന്നത് സോണിലിവ് ആണ്. ജൂലൈ പത്തിനാണ് പോര് തൊഴില്‍ ഒടിടിയില്‍ എത്തുക. ഒരു മുതിര്‍ന്ന പൊലീസുകാരനും അയാളുടെ ട്രെയിനിയും കൊലപാതക കേസുകള്‍ അന്വേഷിക്കുന്നതും അവര്‍ക്ക് കൊലപാതകിയെ പിടികൂടാന്‍ കഴിയുമോ എന്നതുമാണ് ഈ സൈക്കോ ത്രില്ലര്‍ ചിത്രത്തിന്റെ പ്രമേയം.എസ്പി ലോക്നാഥന്‍ എന്ന കഥാപാത്രമായാണ് ശരത് കുമാര്‍ വേഷമിട്ടിരിക്കുന്നത്.
Read: ‘ദി മെഗാ ഷൂട്ടർ’; കുഞ്ചാക്കോ ബോബന്റെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടി, വീഡിയോ വൈറൽ
പോലീസ് ട്രെയിനിയായി അശോക് സെല്‍വനാണ് എത്തുന്നത്.നിഖില വിമലിനെ കൂടാതെ സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഖദ തുടങ്ങിയ മലയാളി താരങ്ങളും പോര് തൊഴിലില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക