സിനിമ പ്രേമികളും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിജയ് നായകനാവുന്ന ലിയോ എന്ന ചിത്രം. ഈ വർഷം ഒക്ടോബറിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ വമ്പൻ താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ റിലീസിലേക്ക് ദിവസങ്ങൾ അടുത്തുകൊണ്ടിരിക്കേ തന്റെ ഭാവി പദ്ധതികളേക്കുറിച്ചും എൽ.സി.യുവിനേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനഗരാജ്.
ഒരുപാട് സിനിമകൾ ചെയ്യാനില്ലെന്നാണ് ലോകേഷ് പറഞ്ഞത്. പത്ത് സിനിമകൾ ചെയ്ത ശേഷം സംവിധാനം നിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എന്നാൽ ഇത് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലുള്ള ചിത്രങ്ങളായിരിക്കുമോ എന്ന് ‘ലിയോ’ സംവിധായകൻ വ്യക്തമാക്കിയില്ല.കഴിഞ്ഞ ആറുമാസമായി വിശ്രമമില്ലാതെ ഷൂട്ടിങ്ങിലായിരുന്നെന്ന് എസ്.എസ്. മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് കനഗരാജ് പറഞ്ഞു. ഏറെ ഇഷ്ടപ്പെട്ടും പ്രതീക്ഷയോടും കൂടിയാണ് ഈ തൊഴിലിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇപ്പോൾ ഞാൻ ചെയ്യുന്ന ജോലിക്ക് വലിയ പേരും പ്രശംസയും ലഭിക്കുന്നുണ്ട്.
Read: തമന്നയും വിജയ് വർമ്മയും വീണ്ടും ഒന്നിക്കുന്നു;ലസ്റ്റ് സ്റ്റോറീസ് 2: ട്രെയിലർ പുറത്തിറങ്ങി
ആളുകളും എന്നിൽനിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. അപ്പോൾ അവരോട് ഉത്തരവാദിത്തം ഉള്ളവനായിരിക്കണം എന്നു തോന്നുന്നു. ഇത്രയും ദൂരം പിന്നിട്ടു എന്നു വിചാരിക്കുമ്പോഴും, ഇവിടെത്തന്നെ നിന്നുപോകുമോ എന്ന ഭയം ഉള്ളിലുണ്ട്. വിജയത്തിന്റെ സന്തോഷത്തേക്കാൾ ഉപരി പരാജയത്തിലുള്ള ഭയമാണ് കൂടുതൽ. ഷോർട്ട് ഫിലിം എടുക്കുന്ന കാലംതൊട്ടേ ഞങ്ങളൊരു ടീം ആയാണ് ആരംഭിച്ചത്. ആ ടീമിൽ എഴുപത്തിയഞ്ച് ശതമാനം ആളുകളും ഇപ്പോഴും എന്റെ കൂടെത്തന്നെയുണ്ട്. അതുകൊണ്ട് ഇതൊന്നും എന്റെ മാത്രം വിജയമല്ല.വളരെ സന്തോഷത്തോടെയാണ് ഇപ്പോൾ നിൽക്കുന്നത്. എന്നെ വളരെ ക്ഷീണിതനായി കാണുന്നുവെന്ന് ചില പരിപാടികളുടെ വീഡിയോകൾക്ക് കമന്റുകൾ കണ്ടു. തുടർച്ചയായ ചിത്രീകരണം തന്നെയാണ് അതിനുകാരണം.
Read: ബോക്സ് ഓഫീസിൽ കുതിച്ച് വിഘ്‌നേഷ് രാജ് ചിത്രം പോര്‍ തൊഴില; ഓ ടീ ടീ റിലീസ് പ്രഖ്യാപിച്ചു.
നൂറ്റൻപത് ദിവസമാണ് സിനിമയുടെ ഷൂട്ടെങ്കിൽ 125 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കണം. അങ്ങനെയാണ് ‘ലിയോ’ ആരംഭിച്ചത്. കാരണം ഒരുപാട് അഭിനേതാക്കളുണ്ട്. അവരുടെയൊന്നും ഡേറ്റ് പ്രശ്നമാകാതെ ഷൂട്ടിങ് പൂർത്തിയാക്കണം. അത് കഠിനമായ ജോലിയാണ്. കശ്മീർ മുതൽ ഇപ്പോൾ ഈ ഷെഡ്യൂൾ പൂർത്തിയാകുന്നതുവരെ അത് അങ്ങനെ തന്നെയാണ് പോകുന്നത്. എല്ലാവരും സുഖമായിരിക്കുന്നു.ഒരുപാട് വലിയ സിനിമകൾ ചെയ്ത് ഇവിടെത്തന്നെ തുടരണമെന്ന പദ്ധതിയൊന്നും എനിക്കില്ല. ഒന്ന് ശ്രമിച്ചു നോക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് ഹ്രസ്വചിത്രങ്ങൾ എടുത്തത്. ഒരു കണക്ട് ഉണ്ടെന്നു തോന്നിയതും ഇത് എന്റെ തൊഴിലാക്കി മാറ്റി.
Read: ചിത്രീകരണം പൂർത്തിയാക്കി ഫീനിക്സ്; പ്രതീക്ഷ നൽകി മിഥുൻ മാനുവൽ തോമസ്.
ഇപ്പോൾ ഈ യൂണിവേഴ്സ് പരീക്ഷിച്ചതിനും കൂടെ വർക്ക് ചെയ്ത അഭിനേതാക്കൾ, നിർമാതാക്കൾ എന്നിവർക്കാണ് നന്ദി പറയേണ്ടത്. കാരണം അത് അത്ര എളുപ്പം സംഭവിക്കുന്ന ഒന്നായിരുന്നില്ല, ഒരുപാട് കാര്യങ്ങൾ മറികടക്കേണ്ടതുണ്ടായിരുന്നു. എല്ലാ നടന്മാർക്കും അവരുടേതായ ഫാൻ ബേസ് ഉണ്ട്. അതുകൊണ്ട് എല്ലാവരെയും ഒരു സിനിമയിൽ കൊണ്ടുവരുന്നത് ശ്രദ്ധയോടെ ആയിരിക്കും. ആ നിലയ്ക്കുള്ള ഒരു ശ്രമമായിരുന്നു ‘വിക്രം’, ‘കൈതി’ സിനിമകളെ കണക്ട് ചെയ്ത് ഒരു ക്രോസ്സ് ഓവർ ആയി കൊണ്ടുവന്നത്. പക്ഷേ അതിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ക്ഷമയോടെയാണെങ്കിലും ആ വരവേൽപ് മനസ്സിൽ വച്ച് പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഇത് മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ആഗ്രഹം.ഇരുപതു വർഷത്തേക്കുള്ള ഐഡിയയൊന്നും മനസ്സിൽ ഇല്ല. ഒരു പത്തു സിനിമ ചെയ്യും. അതുകഴിഞ്ഞ് രംഗം വിടും.
Read: ‘ഞാന്‍ വളരെ സ്ട്രിക്ട് ആയിട്ടുള്ള പ്രൊഫസര്‍ ആയിരുന്നു’; ശ്രുതി രാമചന്ദ്രന്‍.
അതാണ് മനസിലുള്ളത്. ദളപതിയുമായി വീണ്ടും ഒന്നിക്കുന്നു എന്നതു തന്നെയാണ് ‘ലിയോ’യിൽ എന്നെ സന്തോഷിപ്പിക്കുന്ന ഘടകം. ‘മാസ്റ്റർ’ സിനിമ കഴിഞ്ഞപ്പോൾത്തന്നെ വീണ്ടുമൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞിരുന്നു. പക്ഷേ അത് എപ്പോൾ സംഭവിക്കുമെന്ന് അറിയില്ലായിരുന്നു. ‘വിക്രം’ സിനിമ പൂർത്തിയായിരിക്കുമ്പോഴാണ് അദ്ദേഹവുമായി ഒന്നിക്കാമെന്നു പറയുന്നത്. വിജയ്യുമൊത്ത് പ്രവർത്തിക്കുന്നതു തന്നെ സന്തോഷം തരുന്ന കാര്യമാണ്. നമ്മൾ വളരെ ക്ഷീണിതരായി, വലിയ ആക്ഷൻ സീനുകളൊക്കെ എടുക്കാൻ നിൽക്കുന്ന സമയത്തും സെറ്റ് ഭയങ്കര ഫൺ ആയിരിക്കും. അദ്ദേഹവുമായുള്ള ഷൂട്ടിങ് ഇനിയൊരു പത്ത് ദിവസം കൂടിയേ ഉള്ളൂ.
Read: ‘ദി മെഗാ ഷൂട്ടർ’; കുഞ്ചാക്കോ ബോബന്റെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടി, വീഡിയോ വൈറൽ
അത് ഓർക്കുമ്പോൾ സങ്കടമുണ്ട്. ഞങ്ങളെല്ലാം നന്നായി അദ്ദേഹത്തെ മിസ് ചെയ്യും. നരേഷൻ മുതൽ ഇപ്പോൾ വരെ ഒരു വർഷത്തെ യാത്രയാണ് ‘ലിയോ’.എല്ലാ അഭിനേതാക്കളുമായും ഒരു ബോണ്ട് ഉണ്ട്. എല്ലാവരെയും സർ എന്നാണ് ഞാൻ വിളിക്കുക. എന്നാൽ വിജയ്യെ ‘മാസ്റ്റർ’ ആദ്യ ഷെഡ്യൂൾ കഴിയുന്നതിനു മുമ്പു തന്നെ അണ്ണാ എന്നു വിളിച്ചു തുടങ്ങി. സെറ്റിലുള്ള മറ്റുള്ളവരും അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കുന്നത്.
Read: ലിയോയുടെ ആദ്യ സിംഗിൾ പ്രൊമോ പുറത്തിറങ്ങി; പ്രതീക്ഷയോടെ ആരാധകർ
ആ സ്പേസ് അദ്ദേഹം മറ്റുള്ളവർക്ക് നൽകുന്നുണ്ട്. മൂന്നു വർഷമായി ഞങ്ങൾ ഈ ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. അഞ്ച് നരേഷൻ പോയിട്ടുണ്ട്. ഇതെല്ലാം സംഭവിച്ചത് അദ്ദേഹത്തെ നന്നായി അറിഞ്ഞതുകൊണ്ട് മാത്രമാണ്. ഇത് ഇങ്ങനെ തന്നെ ചെയ്യണം എന്ന് അദ്ദേഹത്തോട് പറയാനുള്ള സ്വാതന്ത്ര്യം ഇപ്പോഴെനിക്കുണ്ട്. അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നൊരു ഷോട്ട് ആ കംഫർട്ട് സോൺ വന്നതിനു ശേഷമാണ് ഞങ്ങൾ എടുത്ത് പൂർത്തിയാക്കിയത്.
Read: ‘കാശ് വാങ്ങി വോട്ട് ചെയ്യരുത് എന്ന് മാതാപിതാക്കളോട് പറയൂ’; വിദ്യാർത്ഥികളോട് ദളപതി വിജയ്
അദ്ദേഹം തന്ന ആ സ്പേസ് വച്ചാണ് ‘ലിയോ’ സാധ്യമായത്. അതുകൊണ്ടാകും ഈ സിനിമ ആളുകൾ ഇഷ്ടപ്പെടുക. കാരണം അദ്ദേഹം ആ സ്പേസ് തന്നിരുന്നില്ലെങ്കിൽ ഞാൻ വേറെ രീതിയിലാകും ഇത് ചെയ്യുക, ചിലപ്പോൾ കമേഴ്സ്യൽ ആയിപ്പോകും. ഇത് പൂർണമായും എന്റെ സ്റ്റൈലിൽ ചിത്രീകരിച്ചിരിക്കുന്ന ‘വിജയ്’ സിനിമയാണ്. ലോകേഷ് പറഞ്ഞ് നിർത്തുന്നു
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക