Breaking
Sat. Aug 16th, 2025

തീയേറ്റർ ഇളക്കി മറിക്കാൻ ഫഹദ് ഫാസിൽ; ‘ധൂമം’ വെള്ളിയാഴ്ച റിലീസ്.

ഫഹദ് ഫാസിൽ നായകനാകുന്ന പാൻ ഇന്ത്യൻ സിനിമ ‘ധൂമം’ വെള്ളിയാഴ്ച ലോകമെമ്പാടും റിലീസ് ചെയ്യുന്നു. ഹോംബാലെ ഫിലിംസ് എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളായ കെജിഎഫ്, 1,2. കാന്താരാ എന്നീ ചിത്രങ്ങൾക്ക് ശേഷം നിർമ്മിക്കുന്ന ആദ്യ ബിഗ് ബജറ്റ് മലയാള ചിത്രമാണ് ധൂമം. ലൂസിയ, യൂ ടേൺ എന്നിവ സംവിധാനം ചെയ്യുകയും ഒൻഡു മൊട്ടേയെ കഥൈ പോലുള്ള ചിത്രങ്ങൾ നിർമിക്കുകയും ചെയ്ത പവൻ കുമാർ ഒരുക്കുന്ന ആദ്യ മുഴുനീള മലയാള ചിത്രമാണ് ധൂമം.

Read: സോഷ്യൽ മീഡിയയിൽ ആളി കത്തി ‘ലിയോ’ ഫാൻമേഡ് ടീസർ; പ്രശംസിച്ച് നിർമാതാക്കൾ.

പാച്ചുവും അത്ഭുത വിളക്കും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രമാണ് ധൂമം. ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ്. അപർണ ബാലമുരളി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിച്ചു എത്തുന്ന ചിത്രം കൂടിയാണിത്.

Read: ‘ലിയോ’യുടെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് ലോകേഷ്; വിജയിയുടെ പിറന്നാൾ ദിനം ആഘോഷമാക്കി ആരാധകർ.

റോഷൻ മാത്യു, അച്യുത് കുമാർ, വിനീത്, ജോയ് മാത്യു, അനു മോഹൻ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് പൂർണ്ണചന്ദ്ര തേജസ്വിയാണ്. പി.സി ശ്രീരാമിന്റെ അനന്തിരവളും കണ്ണാമൂച്ചി യേനെടാ, അഭിയും നാനും, ഹേയ് സിനാമിക എന്നീ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫർ പ്രീത ജയരാമനാണ് ധൂമത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് ധൂമം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

Read: ‘പത്ത് സിനിമകൾ ചെയ്ത ശേഷം സംവിധാനം നിർത്തും’; ലോകേഷ് കനകരാജ്.

തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലുൾപ്പടെ അഞ്ച് ഭാഷകളിലായി ധൂമം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുമ്പോൾ ഫഹദ് ഫാസിൽ എന്ന നടന്റെ കരിയറിലെ തന്നെ മറ്റൊരു ചരിത്രത്തിനാണ് തുടക്കം കുറിക്കാൻ പോകുന്നത്. ഒരേ സമയം 5 ഭാഷകളിൽ സിനിമ റിലീസ് ചെയ്ത ആദ്യ മലയാള താരം കൂടി ആകും ഫഹദ്.കാർത്തിക് ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ.

Read: തമന്നയും വിജയ് വർമ്മയും വീണ്ടും ഒന്നിക്കുന്നു;ലസ്റ്റ് സ്റ്റോറീസ് 2: ട്രെയിലർ പുറത്തിറങ്ങി

സൗണ്ട് ഡിസൈൻ -രംഗനാഥ് രവി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ -കബീർ മാനവ്, ആക്ഷൻ ഡയറക്ടർ – ചേതൻ ഡി സൂസ, ഫാഷൻ സ്റ്റൈലിഷ്റ്റ് -ജോഹ കബീർ . ചീഫ് അസോസിയേറ്റ് ഡയറക്ടർ -ശ്രീകാന്ത് പുപ്പല. സ്ക്രിപ്റ്റ് അഡൈ്വസർ -ജോസ്മോൻ ജോർജ്. ഡിസ്ട്രിബ്യൂഷൻ -ഹെഡ് ബബിൻ ബാബു. ഡിജിറ്റൽ മാർക്കറ്റിംഗ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിആർഓ -മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടൻന്റ് ബിനു ബ്രിങ്ഫോർത്ത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *