കേരളത്തിലെ ഒമ്പത് ടോപ്പ് വ്ലോഗർമാരുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്. കോടികളുടെ വാർഷികവരുമാനം ഉണ്ടായിട്ടും ആദായ നികുതി വെട്ടിച്ചു എന്നതിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നത്. കൂട്ടത്തിൽ ഏറ്റവും പ്രശസ്തയായ യൂട്യൂബർ പേളിയാണ്. പലർക്കും ഓഫീസുകൾ ഇല്ലാത്തതിനാൽ അവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. രാവിലെ മുതൽ ഇവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്.

Read: യൂട്യൂബിൽ ദളപതി തരംഗം; ലിയോയിലെ ഗാനം ‘നാ റെഡി’ പുറത്തിറങ്ങി.

സാമ്പത്തിക ഇടപാടിന്റെ രേഖകൾ പരിശോധിച്ച് വരികയാണ്. പലർക്കും ഒന്ന് മുതൽ രണ്ട് കോടി രൂപ വരെ യൂട്യൂബ് വഴി വാർഷിക വരുമാനമുണ്ട്. ആദ്യമായാണ് സംസ്ഥാനത്തു യൂട്യൂബർമാരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത്. ഒരുപക്ഷെ ആദ്യമായാണ് ആദായ നികുതി വകുപ്പ് സോഷ്യൽ മീഡിയ വരുമാനത്തിൽ കണ്ണുവെക്കുന്നത്. സജു മുഹമ്മദ്, സെബിൻ തുടങ്ങിയവരും യൂട്യൂബർമാരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു എന്നാണ് വിവരം.

Read: അമല പോളിന്റെ സിനിമാ ജീവിതം തകര്‍ത്തത് ആര്? ധനുഷ്-അമല ഗോസിപ്പുകൾ സത്യമോ?

പലരുടെയും വീഡിയോകൾ വളരെ പ്രശസ്തമാണ്. വ്യൂസ് കണക്കെടുത്താൽ നല്ലൊരു തുക വരുമാനം ലഭിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന യൂട്യൂബർമാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *