Breaking
Wed. Aug 13th, 2025

നികുതി വെട്ടിപ്പ്; 13 യൂട്യൂബർമാർക്കെതിരെ നടപടിയെടുത്ത് ആദായനികുതി വകുപ്പ്.

റെയ്ഡിനു പിന്നാലെ യൂട്യൂബർമാർക്കെതിരെ നടപടിയെടുത്ത് ആദായനികുതി വകുപ്പ്. 13 യൂട്യൂബർമാർക്ക് എതിരെയാണ് നടപടിയെടുത്തത്. വീഴ്ച വരുത്തിയ നികുതിപ്പണം എത്രയും വേഗം തിരികെ അടക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

Read: കേരളത്തിലെ വ്ലോഗർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്;കോടികളുടെ വാർഷികവരുമാനം ഉണ്ടായിട്ടും ആദായ നികുതി വെട്ടിച്ചു എന്നതിന്റെ പേരിലാണ് റെയ്ഡ്.

നികുതി അടയ്ക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 13 യൂട്യൂബർമാരുടെ ഓഫീസിലും വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.ഇന്നലെയാണ് യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതിവകുപ്പ് പരിശോധന നടത്തിയത്.

Read: യൂട്യൂബിൽ ദളപതി തരംഗം; ലിയോയിലെ ഗാനം ‘നാ റെഡി’ പുറത്തിറങ്ങി.

എൻ ആർ ബി, അർജു, ജയരാജ് ജി നാഥ്, കാസ്ട്രോ, റെയിസ്റ്റർ എന്നിവരുടെ വീടുകളിലും ഓഫീസിലുമായിരുന്നു പരിശോധന. ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്, എറണാകുളം, പാലക്കാട് ജില്ലകളിലാണ് പരിശോധന നടത്തിയത്. പലരും കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. രാവിലെ എട്ടുമണിയോടെയാണ് പരിശോധന ആരംഭിച്ചത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *