Breaking
Sat. Oct 11th, 2025

ദുൽക്കർ വീണ്ടും തെലുങ്കിൽ; സംഗീതം ഒരുക്കി ജി. വി. പ്രകാശ്.

ദുൽഖർ സൽമാന്റെ പുതിയ തെലുങ്ക് ചിത്രത്തിന് ജി. വി. പ്രകാശ് സംഗീതമൊരുക്കും. സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതമൊരുക്കിയ ജി. വി പ്രകാശ് ആദ്യമായി ആണ് ദുൽഖർ സൽമാന്റെ ചിത്രത്തിന് സംഗീതം നൽകുന്നത്.

Read: വമ്പൻ ബജറ്റിൽ വീണ്ടും ടോവിനോ തോമസ്; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.

വാത്തി, സൂററൈ പോട്ര്, മദിരാസി പട്ടണം, ആടുകളം, തെരി, അസുരൻ, രാജാറാണി തുടങ്ങിയ ചിത്രങ്ങളിൽ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ ദുൽഖർ ചിത്രത്തിലും സർപ്രൈസുകൾ നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.സിത്താര എന്റർടെയിൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കി അറ്റ്ലൂരിയാണ്. വാത്തിയുടെ വിജയത്തിനുശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സീതാ രാമത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ദുൽഖർ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രത്തിന് പ്രൊഡക്ഷൻ നമ്പർ 24 എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും.

Read: നികുതി വെട്ടിപ്പ്; 13 യൂട്യൂബർമാർക്കെതിരെ നടപടിയെടുത്ത് ആദായനികുതി വകുപ്പ്.

നാഗ വംശി, സായി സൗജന്യ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കേരളത്തിൽ ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് വിതരണത്തിനെത്തിക്കുന്നത്. അടുത്ത വർഷം സമ്മർ സീസണിൽ ചിത്രം തിയേറ്ററുകളിലെത്തും. പി.ആർ.ഒ: പ്രതീഷ് ശേഖർ.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *