മലയാള സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘കിംഗ് ഓഫ് കൊത്ത’. ‘കുറുപ്പ്’ എന്ന സിനിമയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന മലയാള ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ആണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

https://youtu.be/ViuGKPazWWw

കിംഗ് ഓഫ് കൊത്തയിലെ മറ്റ് കഥാപാത്രങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് മോഷന്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

Read: ദുൽക്കർ വീണ്ടും തെലുങ്കിൽ; സംഗീതം ഒരുക്കി ജി. വി. പ്രകാശ്.

ചിത്രത്തിന്റെ ടീസര്‍ ജൂണ്‍ 28ന് ആറ് മണിക്ക് റിലീസ് ചെയ്യും. ഓണം റിലീസ് ആയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ‘കിംഗ് ഓഫ് കൊത്ത’ പറയുന്നത്.ഷബീര്‍, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, വട ചെന്നൈ താരം ശരണ്‍, അനിഖ സുരേന്ദ്രന്‍ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്.

Read: വമ്പൻ ബജറ്റിൽ വീണ്ടും ടോവിനോ തോമസ്; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിമീഷ് രവി ആണ് ഛായാഗ്രഹണം. എഡിറ്റര്‍: ശ്യാം ശശിധരന്‍.ജോഷിയുടെ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുത്തിയ അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ് കിംഗ് ഓഫ് കൊത്തയുടെയും തിരക്കഥാ രചന. മേക്കപ്പ് :റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ : ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed