Breaking
Sat. Oct 11th, 2025

‘ഗോസിപ്പുകളെ വിശ്വസിക്കരുത്’; യാഷ് പറയുന്നു.

ബ്രഹ്മാണ്ട ചിത്രം കെ.ജി.എഫ് 2-ന്റെ ഗംഭീരവിജയം യാഷ് എന്ന താരത്തെക്കൂടിയാണ് ഇന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് നല്‍കിയത്. അതുകൊണ്ടുതന്നെ നടന്റേതായി അടുത്തതായി വരാന്‍ പോകുന്ന ചിത്രമേതെന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്. ഇടയ്ക്ക് നിതേഷ് തിവാരി രാമായണകഥ ആസ്പദമാക്കി ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ യഷ് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Read: ബോക്സ് ഓഫീസിൽ കൂപ്പുകുത്തി ആദിപുരുഷ്; റിപ്പോർട്ടുകൾ പുറത്ത്.

ഇപ്പോഴിതാ മാധ്യമങ്ങളോട് സംസാരിക്കവേ തന്റെ ബോളിവുഡ് പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളേക്കുറിച്ച് അദ്ദേഹം വ്യക്തത വരുത്തിയിരിക്കുകയാണ്. കാലതാമസമില്ലാതെ പുതിയ ചിത്രത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് യഷ് പ്രതികരിച്ചു. ജോലികള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.‘അധ്വാനിച്ച് കിട്ടുന്ന തുകകൊണ്ടാണ് ഓരോരുത്തരും സിനിമ കാണാന്‍ വരുന്നത്. ആ പണത്തിനെ മതിച്ചേ മതിയാവൂ. അതുകൊണ്ട് ഞങ്ങള്‍ ആത്മാര്‍ത്ഥതയോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.

Read: ഫുൾ പവറിൽ വരവറിയിച്ച് ‘അബ്രഹാം ഓസ്ലർ’; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്.

കാരണം ലോകം മുഴുവന്‍ ഇത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരേയും സന്തോഷിപ്പിക്കാനായി ഒരുമിച്ചുനിന്ന് കുറേ നാളായി കഠിനാധ്വാനം ചെയ്തുവരികയാണ്. ‘അതുടനേ നടക്കും’ യഷ് പറഞ്ഞു. ബോളിവുഡ് അരങ്ങേറ്റത്തേക്കുറിച്ചുള്ള ചോദ്യത്തിനുത്തരവും യഷ് നല്‍കി. തത്ക്കാലം താനെവിടേക്കും പോകുന്നില്ല. ?ഗോസിപ്പുകളെ വിശ്വസിക്കരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *