മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘ആര്‍ആര്‍ആറി’ന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് രാജമൗലി ചിത്രത്തിനായി സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്.
ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്രപ്രസാദ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അതീവ സാഹസികമായ രംഗങ്ങളുള്ള ചിത്രമായിരിക്കും ഇത്.
Read: ‘ഗോസിപ്പുകളെ വിശ്വസിക്കരുത്’; യാഷ് പറയുന്നു.
സിനിമ ഒരു ഫ്രാഞ്ചൈസി പോലെ ആയേക്കാം. ഇന്ത്യാന ജോണ്‍സ് സീരീസിന്റെ ലൈനിലാണ് ചിത്രം ഒരുങ്ങുക.1981ല്‍ പുറത്തിറങ്ങിയ ‘റൈഡേഴ്സ് ഓഫ് ദി ലോസ്റ്റ് ആര്‍ക്ക്’ പോലെ ഒരുപാട് വൈകാരിക നിമിഷങ്ങളുള്ള സാഹസിക-ആക്ഷന്‍ ഡ്രാമയായിരിക്കും സിനിമ. തിരക്കഥ ജൂലൈയില്‍ പൂര്‍ത്തിയാക്കിയ ശേഷം രാജമൗലിക്ക് നല്‍കും. പ്രേക്ഷകരുടെ ഭാവനയ്ക്ക് വിടുന്ന സ്വതന്ത്രമായ ക്ലൈമാക്‌സായിരിക്കും ചിത്രത്തിനുണ്ടാവുക.
Read: ബോക്സ് ഓഫീസിൽ കൂപ്പുകുത്തി ആദിപുരുഷ്; റിപ്പോർട്ടുകൾ പുറത്ത്.
ചിത്രത്തിന് രണ്ടാം ഭാഗവും ഉണ്ടായേക്കും എന്നാണ് വിജയേന്ദ്രപ്രസാദ് മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 2022 സെപ്തംബറില്‍ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനിടെയാണ് തന്റെ അടുത്ത സിനിമ മഹേഷ് ബാബുവിനൊപ്പം ആയിരിക്കുമെന്ന് രാജമൗലി പ്രഖ്യാപിച്ചത്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക