മലയാളത്തിൻ്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗരുഡൻ”. ചിത്രത്തിന്റെ ടീസർ സുരേഷ് ഗോപിയുടെ ജന്മദിനമായ തിങ്കളാഴ്ച പുറത്തിറങ്ങി. അദ്ദേഹത്തിന്റെ ആരാധകരടക്കം എല്ലാ സിനിമാപ്രേമികളും ടീസറിനെ ആഘോഷപൂർവ്വം സ്വീകരിച്ചിരിക്കുകയാണ്. നവാഗതനായ അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read: ‘പ്രേക്ഷകരുടെ ഭാവനയ്ക്ക് വിടുന്ന സ്വതന്ത്രമായ ക്ലൈമാക്‌സായിരിക്കും ചിത്രത്തിനുണ്ടാവുക’; മഹേഷ് ബാബു ചിത്രത്തെക്കുറിച്ച് രാജമൗലിയുടെ അച്ഛൻ.

മാജിക് ഫ്രയിംസ് ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്.സുരേഷ് ഗോപിയും ബിജു മേനോനും മിഥുൻ മാനുവൽ തോമസും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗരുഡൻ. ക്രൈം ത്രില്ലർ ശൈലിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്.

Read: ‘ഒരോ പ്രതിസന്ധിയിലും എന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകർക്കും എന്റെ ഫാൻസിനും ഞാൻ നന്ദി പറയുന്നു’; നടൻ ദിലീപ്.

മാജിക് ഫ്രെയിംസും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.11 വർഷത്തിന് ശേഷം ആണ് സുരേഷ് ഗോപിയും ബിജു മേനോനും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. കളിയാട്ടം, പത്രം, എഫ്ഐആർ ക്രിസ്ത്യൻ ബ്രദേഴ്സ്, ട്വന്റി-ട്വന്റി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവർ ഒരുമിച്ചു എത്തിയിരുന്നു.

Read: ‘ഗോസിപ്പുകളെ വിശ്വസിക്കരുത്’; യാഷ് പറയുന്നു.

2010 ൽ രാമരാവണൻ എന്ന സിനിമയായിരുന്നു സുരേഷ് ഗോപിക്കൊപ്പം ബിജു മേനോൻ അവസാനമായി അഭിനയിച്ചത്. അതിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് “ഗരുഡൻ”ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത് ജിനീഷ് എം ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയും. ജേക്സ് ബിജോയ് ആണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്.

Read: ബോക്സ് ഓഫീസിൽ കൂപ്പുകുത്തി ആദിപുരുഷ്; റിപ്പോർട്ടുകൾ പുറത്ത്.

എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും കലാ സംവിധാനം അനീസ് നാടോടിയും നിർവഹിക്കുന്നു. ജസ്റ്റിൻ സ്റ്റീഫനാണ് കോ- പ്രൊഡ്യൂസർ.ലൈൻ പ്രൊഡ്യൂസർ -സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് -ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോധരൻ. മേക്കപ്പ് -റോണക്സ് സേവ്യർ, കോസ്റ്റ്യൂം -സ്റ്റെഫി സേവ്യർ, മാർക്കറ്റിങ് -ഒബ്സ്ക്യുറ, മാർക്കറ്റിംഗ് കൺസൾട്ടന്റ് -ബിനു ബ്രിങ് ഫോർത്ത്. ഡിസൈൻസ് -ആന്റണി സ്റ്റീഫൻ. പി. ആർ.ഒ -മഞ്ജു ഗോപിനാഥ്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed