Breaking
Sun. Dec 21st, 2025

സസ്പെൻസ് നിറഞ്ഞ് ‘അഭ്യൂഹം’ പോസ്റ്റർ; ചിത്രം ജൂലൈ റിലീസ്.

അജ്മൽ അമീർ, രാഹുൽ മാധവ്, ജാഫർ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അഖിൽ ശ്രീനിവാസ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ‘അഭ്യൂഹം’ ജൂലൈയിൽ വേൾഡ് വൈഡ് റിലീസിനെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

മൂവി വാഗൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനീഷ് ആന്റണി, ജെയിംസ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ ആനന്ദ് രാധാകൃഷ്ണനും നൗഫൽ അബ്ദുള്ളയും ചേർന്ന് എഴുതിയിരിക്കുന്നു.

Read: ഇടിച്ച് പൊളിച്ച് ‘ആർഡിഎക്സ്’ ടീസർ.

കോട്ടയം നസീർ, ആത്മീയ രാജൻ, എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. കുറ്റവാളിയായി ജയിലിൽ കഴിയുന്ന പിതാവിന്റെ നിരപരാധിത്വം തെളിയിക്കാനായി ശ്രമിക്കുന്ന ഒരു മകനും ആ ശ്രമങ്ങൾക്കിടയിലുണ്ടാകുന്ന പല കണ്ടത്തലുകളുമായി ഒരു സസ്പെൻസ് ത്രില്ലർ ആയിട്ടാണ് ചിത്രം പ്രേക്ഷകർക്കിടയിലേക്ക് എത്തുന്നത്. ഛായാഗ്രഹണം ഷമീർ ജിബ്രാൻ, ബാലാ മുരുകൻ എന്നിവരും എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും നിർവഹിക്കുന്നു. ജുബൈർ മുഹമ്മദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.കൊ -പ്രൊഡ്യൂസേഴ്സ് – സെബാസ്റ്റ്യൻ, വെഞ്ചസ്ലാവസ്, അഖിൽ ആന്റണി.

Read: ‘ത്രിശങ്കു’ ഏറ്റെടുത്ത് പ്രേക്ഷകര്‍; നെറ്റ്ഫ്‌ളിക്‌സില്‍ ട്രെന്റിംഗില്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -സൽമാൻ അനസ്, റുംഷി റസാഖ്, ബിനോയ് ജെ ഫ്രാൻസിസ്. കോ- ഡയറക്ടർ -റഫീഖ് ഇബ്രാഹിം. പ്രൊജക്റ്റ് ഡിസൈനർ -നൗഫൽ അബ്ദുള്ള, ശബ്ദ മിശ്രണം -അജിത് എ ജോർജ്. സൗണ്ട് ഡിസൈൻ -വിക്കി, കിഷൻ. ആർട്ട് -സാബു റാം, മേക്കപ്പ് -റോണി വെള്ളത്തൂവൽ, കോസ്റ്റ്യൂം -അരുൺ മനോഹർ, കോ- ഡയറക്ടർ -റഫീഖ് ഇബ്രാഹിം. പ്രൊഡക്ഷൻ കൺട്രോളർ -എസ് മുരുകൻ, സ്റ്റണ്ട് -മാഫിയ ശശി, പി ആർ ഓ -മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് -നിത് ഇൻ, വി എഫ് എക്സ് -ഡി ടി എം. ഡിസൈൻസ് -എസ് കെ ഡി ഡിസൈൻ ഫാക്ടറി. ഡിജിറ്റൽ പ്രമോഷൻസ് -ഒപ്ര. വിതരണം -സാഗാ ഇന്റർനാഷണൽ.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *