മോളവുഡിൽ ഏറ്റവും കൂടുതൽ ഹൈപ്പിൽ നിൽക്കുന്ന ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ കിങ് ഓഫ് കൊത്ത. വലിയ ബജറ്റിൽ വൻ താരനിരയുമായി എത്തുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. വൻ തരംഗമായി മാറിയ ടീസർ മോളിവുഡിലെ റെക്കോർഡുകൾ പലതും പഴങ്കഥയാക്കി മാറ്റുകയാണ്.റിലീസ് ചെയ്ത് 12 മണിക്കൂറുകൾക്കുള്ളിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടീസർ എന്ന റെക്കോർഡാണ് കിങ് ഓഫ് കൊത്ത സ്വന്തമാക്കിയിരിക്കുന്നത്.
Read: റെക്കോർഡ് മറികടന്ന് ‘ജവാന്റെ’ മ്യൂസിക്; പ്രതീക്ഷകൾ വാനോളം ഉയർത്തി കിംഗ് ഖാൻ്റെ ജവാൻ.
നേരത്തെ ഒമർ ലുലുവിന്റെ ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിനായിരുന്നു ആ റെക്കോർഡ്. 24 മണിക്കൂർ കൊണ്ട് 90 ലക്ഷം ആളുകളാണ് ടീസർ കണ്ടത്. ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിലും ദുൽഖർ ചിത്രത്തിന്റെ ടീസർ തന്നെയാണ് ഒന്നാമത്. നിലവിൽ ഒരു കോടി യൂട്യൂബ് വ്യൂസാണ് ചിത്രം നേടിയിരിക്കുന്നത്.ടീസറിന് ലഭിച്ച വരവേൽപ്പിന് പിന്നാലെ, ഗംഭീര പ്രൊമോഷന്‍ പരിപാടികള്‍ക്കാണ് ടീം കൊത്ത തയ്യാറെടുക്കുന്നത്. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ്.
Read: ‘ചാവേർ’ ലുക്കിൽ ഞെട്ടിച്ച് കുഞ്ചാക്കോ ബോബൻ; സോഷ്യൽ മീഡിയയില്‍ വൈറൽ.
ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, വടചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക