Breaking
Fri. Oct 17th, 2025

സൂപ്പർ ഹോട്ട് ലുക്കിൽ ശ്രുതി; ആവേശത്തോടെ ആരാധകർ.

ചക്കപ്പഴം എന്ന സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയില്‍ സജീവമാണ് താരം. ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിലൂടെ ബാലതാരമായി എത്തിയ ആളാണ് ശ്രുതി. ടെലിവിഷൻ പരമ്പരകൾക്ക് പുറമെ കുഞ്ഞെൽദോ, പത്മ തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായും താരം പ്രവർത്തിച്ചിട്ടുണ്ട്.

Read: പ്രചരിക്കുന്ന വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണ്; വേർപിരിയുന്നു എന്ന വാർത്തയെ കുറിച്ച് നടി അസിൻ.

യുട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനു പുറമെ, ഫോട്ടോഷൂട്ടുകളും റീലുകളുമായി ഇൻസ്റ്റഗ്രാമിലൂടെയും താരം ആരാധകർക്ക് മുന്നില്‍ എത്തിക്കാറുണ്ട്. ഇപ്പോഴിതാ മാലി ദ്വീപിൽ അവധിക്കാലം ആഘോഷമാക്കുകയാണ് താരം. അവിടെ എത്തിയത് മുതലുള്ള എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി താരം പങ്കുവെച്ചിരുന്നു. ചിത്രങ്ങളും വീഡിയോകളുമെല്ലാമായി ആരാധകരെ കൊതിപ്പിക്കുകയാണ് താരം. എറ്റവും ഒടുവിലായി ശ്രുതി പങ്കുവെക്കുന്നത് ഏവരും ആഗ്രഹിക്കുന്ന കടൽ കാഴ്ചകളാണ്. കടലിനടിയിൽ മീനുകൾക്കൊപ്പം സഞ്ചരിക്കുന്ന വീഡിയോയാണ് താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

Read: റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടീസർ എന്ന റെക്കോർഡ് സ്വന്തമാക്കി ‘കിംഗ് ഓഫ് കൊത്ത’ ടീസർ.

ഷാർക്കുകളാണ് ശ്രുതിയ്ക്കൊപ്പമുള്ളത്. ഷാർക്കുകളെ കണ്ടുമുട്ടിയപ്പോൾ എന്നാണ് ചിത്രത്തിന് ശ്രുതി നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. വളരെ ആവേശത്തോടെയാണ് ശ്രുതിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇനിയും കൂടുതൽ മാലി ദ്വീപ് കാഴ്ചകൾക്കായി കാത്തിരിക്കുന്നുവെന്നാണ് ഓരോരുത്തരുടെയുംമോഡലിംഗിലൂടെയാണ് ശ്രുതിയുടെ തുടക്കം. പിന്നീട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആവുകയായിരുന്നു.

ഒറ്റ സീരിയല്‍ മത്രമേ ചെയ്തുള്ളൂവെങ്കിലും ശ്രുതി രജനികാന്ത് എന്ന നടി ശ്രദ്ധിയ്ക്കപ്പെടാന്‍ അതിലെ പൈങ്കിളി എന്ന പെങ്ങള്‍ കഥാപാത്രം മാത്രം മതിയായിരുന്നു. സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ശ്രുതി ആര്‍ജെ രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ശരീര വണ്ണം കുറഞ്ഞു എന്ന ബോഡി ഷെയിമിങിനെ സ്ഥിരം നേരിടുന്ന ശ്രുതി അതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടും ഉണ്ട്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *