Breaking
Thu. Jul 31st, 2025

‘ലവ് യു മുത്തേ’കൊപ്പം ചുവടുവച്ച് കുഞ്ചാക്കോയും അപർണയും; വൈറൽ.

നടി അപർണ ബാലമുരളിയുടെയും നടൻ കുഞ്ചാക്കോ ബോബന്റെയും നൃത്ത വിഡിയോ ആരാധകർക്കിടയില്‍ വൈറലാകുന്നു. ‘പദ്മിനി’ എന്ന ചിത്രത്തിനു വേണ്ടി കുഞ്ചാക്കോ ബോബൻ ആലപിച്ച ‘ലവ് യു മുത്തേ’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും രസകരമായ നൃത്ത പ്രകടനം.

Read: സൂപ്പർ ഹോട്ട് ലുക്കിൽ ശ്രുതി; ആവേശത്തോടെ ആരാധകർ.

വിഡിയോ വൈറലായതോടെ കമന്റുകളുമായി നിരവധി പേർ എത്തി. ‘ചാക്കോച്ചൻ പണ്ടേ പൊളിയല്ലേ’ എന്നാണ് ആരാധകർ കുറിക്കുന്നത്. ‘ലവ് യു മുത്തേ’ ഏതാനും ദിവസങ്ങൾക്കു മുൻപാണ് പുറത്തിറങ്ങിയത്. ജേക്സ് ബിജോയ് ഈണമൊരുക്കിയ പാട്ടിനു മനു മഞ്ജിത് വരികൾ കുറിച്ചിരിക്കുന്നു. സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററിനൊപ്പമാണ് കുഞ്ചാക്കോ ബോബൻ പദ്മിനിക്കു വേണ്ടി ഗാനം ആലപിച്ചത്.

Read: പ്രചരിക്കുന്ന വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണ്; വേർപിരിയുന്നു എന്ന വാർത്തയെ കുറിച്ച് നടി അസിൻ.

ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്നു. അപർണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണു നായികമാർ.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *