കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന വേളയില്‍ ‘പദ്മിനി’ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘പദ്മിനി’. ജൂലൈ ഏഴിന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്.‘തിങ്കളാഴ്ച നിശ്ചയം’, ‘1744 വൈറ്റ് ഓള്‍ട്ടോ’ എന്നീ സിനിമകള്‍ക്ക് ശേഷം സെന്ന ഹേഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി.
Read: സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന തീരുമാനം; ദളപതി വിജയ്‌യുടെ രാക്ഷ്ട്രിയ ചുവടുവെപ്പിൻ്റെ തുടക്കമോ.
അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാരായി എത്തുന്നത്.ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസ് നിര്‍മിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിര്‍വ്വഹിക്കുന്നത്.മാളവിക മേനോന്‍, ആതിഫ് സലിം, സജിന്‍ ചെറുകയില്‍, ഗണപതി, ആനന്ദ് മന്മഥന്‍, സീമ ജി നായര്‍, ഗോകുലന്‍, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പദ്മിനി ഒരു നര്‍മ പ്രാധാന്യമുള്ള ചിത്രമായിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക