തമന്ന ആടിത്തിമിര്‍ത്ത ‘കാവാല’ ട്രെന്‍ഡ് സെറ്റര്‍ ആയിക്കഴിഞ്ഞു. റീല്‍സുകളിലും സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ തമന്ന മയം ആണ്. എന്നാല്‍ ഈ പാട്ടിന്റെ അവസാനം എത്തുന്ന രജനികാന്തിനെ ആരും അധികം ശ്രദ്ധിച്ചിട്ടില്ല. ഈ ട്രോള്‍ വ്യാപകമായതോടെ പ്രതിഷേധത്തിലാണ് രജനി ഫാന്‍സ് ഇപ്പോള്‍.

Read: മാസ് ലുക്കിൽ ജോജു; ‘ആൻ്റണി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

തമിഴ് യൂട്യൂബറായ ബ്ലൂസട്ടെ മാരന്‍ ഈ ഗാനം സംബന്ധിച്ച് ഒരു ട്രോള്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. അതിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണമാണ് ഇദ്ദേഹം രജനി ഫാന്‍സില്‍ നിന്നും നേരിടുന്നത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഈ ഗാനത്തിലെ ചില ഭാഗങ്ങള്‍ ‘വക്ക വക്ക’യുമായി ബന്ധമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ‘തമന്നയുടെ വക്ക വക്ക കണ്ടോ ഗയ്സ്’ എന്ന അടിക്കുറിപ്പുകളോടെയാണ് ഗാനം ട്രോളുകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

Read: 2023 ന്റെ ആദ്യ പകുതിയിലും തീയേറ്ററിൽ നേട്ടമുണ്ടാക്കാനാകാതെ മലയാള സിനിമകൾ; വിജയിച്ചത് വിരലിൽ എണ്ണാവുന്ന എണ്ണം.

ഷക്കീറയുടെ ഗാനത്തിന്റെ രംഗങ്ങളും തമന്നയുടെ ഗാന രംഗങ്ങളും ചേര്‍ത്തുവെച്ചുകൊണ്ടാണ് ട്രോളുകളില്‍ താരതമ്യം ചെയ്യുന്നത്. 2010ലെ ലോകകപ്പ് ഫുട്ബോള്‍ ഗാനമായിരുന്നു ‘വക്ക വക്ക’. ആഫ്രിക്കന്‍ സിഗ്നലുകളും ഈ ഗാനത്തില്‍ കാണാം. ചിത്രത്തിന്റെ തിരക്കഥയും നെല്‍സണ്‍ ദിലീപ്കുമാറിന്റേതാണ്. തിരക്കഥയില്‍ തന്റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിര്‍മ്മാണം. കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *