Breaking
Sun. Oct 12th, 2025

ജയിലറിന്റെ കളക്ഷൻ ലിയോ മറികടന്നാൽ മീശ വടിക്കാം; വെല്ലുവിളിച്ച് നടൻ മീശ രാജേന്ദ്രൻ

ആരാധകരും സിനിമാപ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ് നായകാനായെത്തുന്ന ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമിഴില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമായി ലിയോ മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. എന്നാലിപ്പോഴിതാ, ലിയോ ചിത്രത്തിനെതിരെ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് മീശ രാജേന്ദ്രന്‍.

Read: വീക്കെൻഡ് തൂത്തുവാരി ‘ജവാൻ’ 500 കോടി ക്ലബ്ബിൽ; ചിത്രം പങ്കുവെച്ച് അറ്റ്ലീ

കടുത്ത രജനീകാന്ത് ആരാധകനായ മീശ രാജേന്ദ്രന്‍, ഒരു ഇന്‍റര്‍വ്യൂവില്‍ വിജയെ വിമര്‍ശിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയിരുന്നു. രജനീകാന്ത് നായകനായെത്തിയ ജയിലര്‍ സിനിമയുടെ കളക്ഷന്‍ വിജയ് നായകനായെത്തുന്ന ലിയോയ്ക്ക് ഒരിക്കലും മറികടക്കാന്‍ സാധിക്കില്ലെന്നും. അത്തരത്തില്‍ ലിയോ കളക്ഷന്‍ മറികടന്നാല്‍ തന്‍റെ മീശ വടിക്കുമെന്നും മീശ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. രജനീകാന്തും വിജയും തമ്മില്‍ ആനയും ആടും തമ്മിലുള്ള അന്തരമാണെന്നും ഇരുവരെയും ഒരിക്കലും ഒരുമിച്ച് താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read: 18 പ്ലസ് ഒടിടി റിലീസിന്; സ്ട്രീമിംഗ് എന്ന് ആരംഭിക്കും?

രജനീകാന്തിന്‍റെ ചിത്രം കാണാന്‍ ജപ്പാനില്‍ നിന്നു വരെ അളുകള്‍ ഇവിടേക്ക് എത്തുന്നുണ്ട്. അമേരിക്കയില്‍ പോലും നല്ല രീതിയില്‍ രജനീകാന്തിന്‍റെ ചിത്രം വിജയിച്ചു മുന്നേറുകയാണ്. അത്തരത്തില്‍ ഒരു വിജയം ലിയോയ്ക്കു ലഭിക്കില്ല എന്നാണ് രാജേന്ദ്രന്‍റെ വാദം. വിമര്‍ശനം വന്നതിന് പിന്നാലെ മീശ രാജേന്ദ്രനു നേരെയുള്ള സൈബര്‍ ആക്രമണം ശക്തമാണ്. ഇതിനുള്ള മറുപടി ലിയോ റിലീസിന് ശേഷം നല്കാമെന്നുമാണ് വിജയ് ആരാധകരുടെ പ്രതികരണം.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *