Breaking
Fri. Jan 16th, 2026

അച്ഛനെ കാണാൻ ആശുപത്രിയിൽ വിജയ് എത്തി, ഒപ്പം അമ്മയും; ചിത്രം വൈറൽ

അച്ഛൻ എസ്.എ. ചന്ദ്രശേഖറിനും അമ്മ ശോഭയ്ക്കുമൊപ്പമുള്ള വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമാണ് മൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നുണ്ടായ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തില്‍ കഴിയുന്ന അച്ഛനെ സന്ദർശിക്കാനെത്തിയതായിരുന്നു വിജയ്.

Read: റെക്കോർഡുകൾ തകർത്ത് ലിയോ; യുകെയിൽ 24 മണിക്കൂറിനുള്ളില്‍ പതിനായിരം ടിക്കറ്റുകൾ വിറ്റ് ലിയോ

ആശുപത്രി മുറിയില്‍ അച്ഛൻ ചന്ദ്രശേഖറിനും അമ്മ ശോഭയ്ക്കുമൊപ്പം ഇരിക്കുന്ന വിജയിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പുതിയ സിനിമയുടെ തയാറെടുപ്പുകളുടെ ഭാഗമായി അമേരിക്കയിലായിരുന്ന വിജയ് കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ഇത്രയും തിടുക്കപ്പെട്ടു വന്നതു തന്നെ അച്ഛനെ കാണാനായിരുന്നുവെന്നും വിജയ്‌യോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

Read: തീപ്പൊരി രാഷ്ട്രീയക്കാരനും രാഷ്ട്രീയം വെറുക്കുന്ന മകനും; ‘തീപ്പൊരി ബെന്നി’യുടെ ട്രെയിലർ പുറത്തിറങ്ങി

ചന്ദ്രശേഖർ തന്നെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂെട പങ്കുവച്ചത്. ‘‘കുടുംബബന്ധങ്ങളും വാത്സല്യവുമാണ് മനുഷ്യമനസ്സിന്റെ ഏറ്റവും വലിയ ഔഷധം.’’– എന്നായിരുന്നു ചന്ദ്രശേഖർ ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. നേരത്തെ വിജയ്‌യും അച്ഛനും തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടെന്ന് തമിഴകത്ത് റിപ്പോർട്ടുകൾ വന്നിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇരുവരും തമ്മിൽ ഭിന്നാഭിപ്രായമുണ്ടായതെന്നും വാർത്ത വന്നിരുന്നു.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *