Breaking
Fri. Aug 15th, 2025

യുകെ റിലീസില്‍ ‘ലിയോ’യ്‍ക്ക് കട്ടുകളുണ്ടാകില്ല; വിതരണക്കാരായ അഹിംസ എന്റര്‍ടെയ്ൻമെന്റ്സ്.

ബ്ലോക്ക് ബസ്റ്റർ ചിത്രം ‘വിക്രത്തിലെ പോലെ തന്നെ കടുത്ത വയലൻസ് രംഗങ്ങളുമായാണ് ലോകേഷ് കനകരാജ് ‘ലിയോ’യുമായി എത്തുന്നത്. എന്നാൽ സെൻസര്‍ ബോർഡിന്റെ കത്രികയിൽ ഡയലോഗുകളും സീനുകളുമൊക്കെ കട്ട് ചെയ്തേക്കും എന്ന ആശങ്കയിലാണ് ആരാധകരും. ഇപ്പോഴിതാ സിനിമയുടെ ‘നോ കട്ട്’ പതിപ്പ് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിദേശ വിതരണക്കാരായ അഹിംസ എന്റർടെയ്ൻമെന്റ്സ്. യുകെയിലെ വിതരണം അഹിംസ എന്റര്‍ടെയ്‍ൻമെന്റ്‍സിനാണ്. യുകെ റിലീസില്‍ ‘ലിയോ’യ്‍ക്ക് കട്ടുകളുണ്ടാകില്ലെന്നാണ് അഹിംസ എന്റര്‍ടെയ്ൻമെന്റ്സ് അറിയിക്കുന്നത്.

Read:അച്ഛനെ കാണാൻ ആശുപത്രിയിൽ വിജയ് എത്തി, ഒപ്പം അമ്മയും; ചിത്രം വൈറൽ

ലോകേഷ് കനകരാജിന്റെ വിഷൻ എന്താണോ അത് കൃത്യമായി പ്രേക്ഷകരിലെത്തിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇവർ പറയുന്നു. ഓരോ ഫ്രെയിമും അത്രയും പ്രധാനപ്പെട്ടതാണ്. റോ ഫോമില്‍ ലിയാ ആസ്വദിക്കാൻ ചിത്രം കാണുന്നവര്‍ക്ക് അവകാശമുണ്ട്. കൂടുതല്‍ പേരിലേക്ക് ലിയോ എത്തിയതിനു ശേഷം ‘12എ’ പതിപ്പിലേക്ക് മാറുമെന്നുമാണ് അഹിംസാ എന്റര്‍ടെയ്‍ൻമെന്റ്‍സ് അറിയിച്ചിട്ടുണ്ട്. റോ ഫോം എന്ന് പറയുമ്പോള്‍ ചിത്രത്തില്‍ ബ്ലര്‍ ചെയ്യുന്നതോ സെൻസര്‍ ചെയ്യുന്നതോ മ്യൂട്ടാകുന്നതോ ആയ രംഗങ്ങൾ ഉണ്ടാകില്ല. ഒക്ടോബര്‍ 19നാണ് ലിയോയുടെ റിലീസ്.

Read: റെക്കോർഡുകൾ തകർത്ത് ലിയോ; യുകെയിൽ 24 മണിക്കൂറിനുള്ളില്‍ പതിനായിരം ടിക്കറ്റുകൾ വിറ്റ് ലിയോ

തൃഷയാണ് നായിക. ഗൗതം വാസുദേവ് മേനോനും ഒരു കഥാപാത്രമായി എത്തുന്നു. സഞ്‍ജയ് ദത്ത്, അര്‍ജുൻ, മനോബാല, മിഷ്‍കിൻ, മാത്യു തോമസ്, പ്രിയ ആനന്ദ്, ബാബു ആന്റണി തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്. അൻപറിവാണ് ആക്‌ഷൻ. സംഗീതം അനിരുദ്ധ്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *