ആന്റണി വർഗീസ് പെപെ, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘ആർ.ഡി.എക്സ്’ സെപ്തംബർ 24 മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യും. ഓഗസ്റ്റ് 25-ന് ഓണം റിലീസായെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്.
ALSO READ: ജയം രവി ചിത്രത്തിന് എ സരട്ടിഫിക്കറ്റ്; ചർച്ച ചെയ്ത് ആരാധകർ.
എട്ടുകോടി മുതൽ മുടക്കിൽ ഒരുക്കിയ ആർ.ടി.എക്സ് 84 കോടിയോളം ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കി. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. പൊടിപാറുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മാസ് പടം ഉഷ്ടപ്പെടുന്ന പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നത്.
ALSO READ: ചോര ചിന്തുന്ന സംഭവവികാസങ്ങളുമായി ‘ചാവേർ’ ട്രെയിലർ പുറത്ത്.
റോബർട്ട്, ഡോണി, സേവ്യർ എന്നീ പേരുകളുടെ ചുരുക്കരൂപമാണ് ആർ.ഡി.എക്സ്. റോബർട്ട് ആയി ഷെയ്ൻ നിഗം എത്തുമ്പോൾ ഡോണിയായി എത്തുന്നത് ആന്റണി വർഗീസാണ്. മഹിമാ നമ്പ്യാർ, ലാൽ, ബാബു ആന്റണി, എയ്മ റോസ്മി, മാലാ പാർവതി, ബൈജു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ എത്തിയ ‘ആർ.ഡി.എക്സ്’ നഹാസ് ഹിദായത്താണ് സംവിധാനം ചെയ്തിരിക്കുന്നത്. സാം സി.എസാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
ALSO READ: ലിയോക്ക് ഹിന്ദിയിൽ തിരിച്ചടിയോ? ആരാധകരെ നിരാശപ്പെടുത്തുമോ? പുതിയ റിപ്പോർട്ടുകൾ പറയുന്നത്..
ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബറിവാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.
കൂടുതൽ പോസ്റ്റുകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക