ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ സെവന്‍സ്ക്രീന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍, ലളിത് കുമാറും ജഗദീഷ് പളനിസ്വാമിയും നിര്‍മ്മിക്കുന്ന ചിത്രം തമിഴിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ലിയോ ഒക്ടോബര്‍ 19ന് തിയേറ്ററുകളില്‍ എത്താനിരിക്കെ ചില അപ്രതീക്ഷിത സംഭവങ്ങള്‍ തമിഴ് സിനിമ ലോകത്ത് നടന്നു കൊണ്ടിരിക്കുകയാണ്. സിനിമയുടെ റിലീസിന് മുന്‍പ് നടത്താനിരുന്ന ലിയോ ഓഡിയോ ലോഞ്ച് നിര്‍മ്മാതാക്കള്‍ ക്യാന്‍സല്‍ ചെയ്തു എന്ന വാര്‍ത്തയാണ് ആരാധകരെ നിരാശരാക്കിയിരുന്നത്, സെപ്റ്റംബര്‍ 30ന് ചെന്നൈ നെഹ്രു സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ഓഡിയോ ലോഞ്ചിനായി വലിയ തയാറെടുപ്പുകളാണ് നടത്തിയിരുന്നത്.വിജയ് ആരാധകര്‍ക്ക് മുന്നിലെത്തി അവരോട് സംസാരിക്കാറുള്ളത് ഇത്തരം ഓഡിയോ ലോഞ്ച് പരിപാടികളിലാണ്.
ALSO READ: “ഈ പുരസ്കാരം കേരളത്തിനാണ്.” അഭിനയ മികവിനുള്ള രാജ്യാന്തര പുരസകാരം സ്വന്തമാക്കി ടൊവിനോ തോമസ്.
അതിനാല്‍ താരത്തെ കാണാനായി തമിഴ്മനാടിന്‍റെ വിവിധ സ്ഥലങ്ങളില്‍ ആരാധകര്‍ കൂട്ടമായെത്താറുണ്ട്. മുന്‍ സിനിമകളുടെ ഓഡിയോ ലോഞ്ചുകളെക്കാള്‍ ആളുകള്‍ ഇത്തവണ എത്തുമെന്ന് കണക്കുകൂട്ടിയാണ് സംഘടകര്‍ തയ്യാറെടുപ്പ് നടത്തിയിരുന്നത്.എന്നാല്‍ ഇന്നലെ രാത്രിയോടെ ഓഡിയോ ലോഞ്ച് നടത്തുന്നതില്‍ നിന്ന് തങ്ങള്‍ പിന്മാറുകയാണെന്ന് നിര്‍മ്മാതാക്കളായ സെവന്‍സ്ക്രീന്‍ സ്റ്റുഡിയോസ് അറിയിച്ചു. അനിയന്ത്രിതമായി പാസുകള്‍ വിറ്റ് പോയതും കൂടുതല്‍ ആളുകള്‍ പാസിനായി അഭ്യര്‍ത്ഥിക്കുന്നതും അതിഥികളുടെ സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.ഒരിക്കലും ഇതൊരു രാഷ്ട്രീയ പ്രശനമല്ലെന്നും അത്തരത്തില്‍ ആരും തെറ്റിധരിക്കരുതെന്നും അവര്‍ വ്യക്തമാക്കി. മുന്നൊരുക്കങ്ങളെല്ലാം നടക്കുന്നതിനിടയില്‍ പരിപാടി നടത്താന്‍ അധികൃതര്‍ അനുവാദം നല്‍കിയില്ലെന്നാണ് അനൌദ്യോഗിക വിവരം.
ALSO READ: ലിയൊക്ക് മുമ്പേ ദളപതി 68 വാർത്തകളിൽ നിറയുന്നു
അടുത്തിടെ ചെന്നൈയില്‍ നടന്ന എ.ആര്‍ റഹ്മാന്‍റെ മറക്കുമാ നെഞ്ചം എന്ന സംഗീത പരിപാടിക്കിടെ നടന്ന അനിഷ്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലിയോ ഓഡിയോ ലോഞ്ചിന് അധികാരികള്‍ അനുമതി നിഷേധിച്ചതെന്നാണ് മറ്റൊരു വിവരം. എന്നാല്‍ ഇത് തീര്‍ത്തും രാഷ്ട്രീയ ഇടപെടലാണെന്നാണ് ആരാധകരുടെ പക്ഷം. വിജയുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം അവര്‍ നടത്തിയിരിക്കുന്നത്. വേദിയില്‍ വിജയ് രാഷ്ട്രീയം സംസാരിക്കുമോ എന്ന ഭയവും ഇവര്‍ക്കുണ്ടെന്ന് ആരാധകര്‍ ആരോപിക്കുന്നു.അടുത്തിടെ സിനിമയുടെ ചെന്നൈ അടക്കമുള്ള 5 പ്രധാന റിലീസ് കേന്ദ്രങ്ങളിലെ ലിയോയുടെ വിതരണാവകാശം മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജെയിന്‍റ് ഫിലിംസിന് ലഭിക്കാന്‍ ഇടപെടലുകള്‍ നടക്കുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതികരണം. വലിയ മുതല്‍ മുടക്കില്‍ ഒരുക്കിയ സിനിമ ഇതിനോടകം പ്രൊമോഷന്‍ പരിപാടികളില്‍ ഏറെ പിന്നിലാണെന്നും ആരാധകര്‍ക്കിടയില്‍ പരാതിയുണ്ട്.
ഓഡിയോ ലോഞ്ച് ക്യാന്‍സല്‍ ചെയ്തതിന് പകരം അതേദിവസം സിനിമയുടെ ടീസറോ ട്രെയിലറോ അണിയറക്കാര്‍ പുറത്തുവിടുമെന്നാണ് സൂചന.ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ സെവന്‍സ്ക്രീന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍, ലളിത് കുമാറും ജഗദീഷ് പളനിസ്വാമിയും നിര്‍മ്മിക്കുന്ന ചിത്രം തമിഴിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.സഞ്ജയ് ദത്ത്, അര്‍ജുന്‍, തൃഷ, മിഷ്കിന്‍ , ഗൌതം മേനോന്‍, ബാബു ആന്‍റണി, മാത്യു തോമസ്,പ്രിയ ആനന്ദ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. അനിരുദ്ധിന്‍റെ സംഗീകതമാണ് മറ്റൊരു ഹൈലൈറ്റ്.
ALSO READ: സെഞ്ചുറി അടിക്കാൻ ‘മാർക്ക് ആൻ്റണി’; ഇതുവരെ വിശാൽ ചിത്രം നേടിയത്…
മനോജ് പരമഹംസ ക്യാമറയും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന സിനിമയില്‍ അന്‍പറിവ് ആണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗോകൂലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസാണ് കേരളത്തിലെ സിനിമയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. പുലര്‍ച്ചെ 4 മണി മുതലുള്ള മാരത്തോണ്‍ പ്രദര്‍ശനമാണ് ആദ്യ ദിനം ലിയോക്കായി കേരളത്തില്‍ ഒരുക്കിയിരിക്കുന്നത്.
കൂടുതൽ പോസ്റ്റുകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക